ലൈസന്‍സുകള്‍ പുതുക്കാനുള്ള അപേക്ഷ ലഭിക്കുമ്പോള്‍ ബന്ധപ്പെട്ട ഫയലുകള്‍ വിശദമായി പരിശോധിച്ച ശേഷം മാത്രം പുതുക്കി നല്കിയാല് മതിയെന്നാണ് നിര്‍ദ്ദേശം. വിശദമായ പരിശോധന നടത്തിയാല്‍ ക്രമേക്കടുകള്‍ പിടികൂടാന്‍ സാധിക്കുമെന്നാണ് അധികൃതരുടെ അഭിപ്രായം.
ഇന്ത്യയില്‍ നിന്നുള്ള ചിക്കന്‍ ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിന് കുവൈത്തില്‍ നിയന്ത്രണം. ദേശീയ ഭക്ഷ്യ-പോഷകാഹാര അതോറിറ്റിയാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. ശീതീകരിച്ചതും അല്ലാതെയുമുള്ള ചിക്കനും അനുബന്ധ ഉല്‍പ്പന്നങ്ങളുമടക്കം എല്ലാതരം ചിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്കും വിലക്ക് ബാധകമാണ്.
സ്വാതന്ത്ര്യ- വിമോചന ദിനാഘോഷങ്ങളുടെ ഭാഗമായി ഇത്തവണ അമീരി കാരുണ്യത്തിന് അര്‍ഹരാവുന്നത് 750 തടവുകാര്‍. കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ ഏറ്റവും കുറഞ്ഞ പട്ടികയാണിത്. കഴിഞ്ഞ വര്‍ഷം 2280 പേരാണ് അമീറിന്റെ കാരുണ്യത്തിന് അര്‍ഹരായത്.
വിദേശികളുടെ ഡ്രൈവിങ് ലൈസന്‍സ് പുതുക്കി നല്കുമ്പോള് അതുമായി ബന്ധപ്പെട്ട മുന്‍കാല ഫയലുകള്‍ മുഴുവന്‍ സൂക്ഷ്മപരിശോധ നടത്തണമെന്ന് പാര്‍ലമെന്റില്‍ ആഭ്യന്തര-പ്രതിരോധ സമിതി വക്താവ് നായിഫ് അല്‍ മുര്‍ദാസ് എംപി. വിദേശികള്‍ വഴിവിട്ടനിലയില്‍ 30000 ലേറെ ലൈസന്‍സുകള്‍ സമ്പാദിച്ചിട്ടുണ്ടെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ നിര്‍ദേശം.
സബാഹ് ആരോഗ്യ മേഖലയില്‍ 792 പേരെ കിടത്തി ചികിത്സിക്കാന്‍ കഴുയുന്ന ആധുനിക സൗകര്യങ്ങളുള്ള പീഡിയാട്രിക് ഹോസ്പിറ്റല്‍ നിര്മിക്കാാനാണു ആരോഗ്യമന്ത്രാലയത്തിന്റെ തീരുമാനം. നാല് വര്‍ഷത്തിനുളളില്‍ ആശുപത്രി പ്രവര്‍ത്തനസജ്ജമാകും.
കുവൈറ്റിലെ അനധികൃത താമസക്കാര്‍ക്ക് പിഴയോ നിയമനടപടികളോ ഒഴിവാക്കാന്‍ സഹായിക്കുന്ന പൊതുമാപ്പ് പ്രഖ്യാപിച്ചെന്ന് സോഷ്യല്‍ മീഡിയ വഴി വ്യാപക പ്രചരണം. എന്നാല്‍ വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന വിശദീകരണവുമായി ആഭ്യന്തര മന്ത്രാലയം രംഗത്തെത്തി.
കുടുംബവീസയില്‍ ഭാര്യ/മക്കള്‍ അല്ലാത്ത ബന്ധുക്കളെ കൊണ്ടുവരുന്നതിന് സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനിയില്‍ പ്രീമിയം അടയ്ക്കണമെന്ന നിബന്ധന ഒഴിവാക്കി. മാതാപിതാക്കള്‍/സഹോദരങ്ങള്‍ എന്നിവരെ കൊണ്ടുവരുന്നതിന് സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനിയില്‍ 3000 ദിനാര്‍ വരെയുള ഇന്‍ഷുറന്‍സ് പ്രീമിയം അടക്കണമെന്ന് 2017ല്‍ പ്രാബല്യത്തില്‍ വരുത്തിയ നിബന്ധനയാണ് ഒഴിവാക്കിയത്.
കുവൈത്തില്‍ സ്വദേശി സംവരണ തോത് പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കു പിഴ രണ്ടിരട്ടിയാക്കി വര്‍ധിപ്പിക്കുമെന്നു മാന്‍പവര്‍ അതോരിറ്റി. നിശ്ചിതശതമാനം സ്വദേശികളെ നിയമിക്കണമെന്ന നിബന്ധന പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കുള്ള പിഴയാണ് 100 ദിനാറില്‍ നിന്ന് 300 ദിനാറാക്കി ഉയര്‍ത്തുന്നത്.
മാതാപിതാക്കള്‍/സഹോദരങ്ങള്‍ എന്നിവരെ കൊണ്ടുവരുന്നതിന് സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനിയില്‍ 3000 ദിനാര്‍ വരെയുള ഇന്‍ഷുറന്‍സ് പ്രീമിയം അടക്കണമെന്ന് 2017ല്‍ പ്രാബല്യത്തില്‍ വരുത്തിയ നിബന്ധനയാണ് ഒഴിവാക്കിയത്.
സ്വകാര്യ സ്ഥാപനങ്ങളിലെ സ്വദേശി തൊഴില്‍ ക്വോട്ടയില്‍ വിദേശികളെ നിയമിക്കുന്നവര്‍ക്കുള്ള പിഴ കൂട്ടി. ജൂണ്‍ മുതല്‍ വിദേശികളുടെ എണ്ണത്തിനനുസരിച്ച് 300 ദിനാര്‍ വീതം പിഴ നല്‍കേണ്ടി വരുമെന്നു മാന്‍പവര്‍ അതോറിറ്റി ഡയറക്ടര്‍ ജനറല്‍ അഹമ്മദ് അല്‍ മൂസ അറിയിച്ചു. നിലവില്‍ 100 ദിനാര്‍ ആണ് പിഴ.