Currency

കുവൈത്ത് ദേശീയ വിമോചന ദിനാഘോഷം; 750 തടവുകാര്‍ക്ക് ജയില്‍ മോചനം

സ്വന്തം ലേഖകന്‍Wednesday, February 6, 2019 12:26 pm

കുവൈത്ത് സിറ്റി: സ്വാതന്ത്ര്യ- വിമോചന ദിനാഘോഷങ്ങളുടെ ഭാഗമായി ഇത്തവണ അമീരി കാരുണ്യത്തിന് അര്‍ഹരാവുന്നത് 750 തടവുകാര്‍. തടവുകാരുടെ പട്ടിക തയ്യാറാക്കുന്നതിന് ആഭ്യന്തര മന്ത്രാലയം, നീതി ന്യായ മന്ത്രാലയം, അമീരി ദിവാന്‍ എന്നീ വകുപ്പുകള്‍ സംയുക്തമായിട്ടാണ് അന്തിമ പട്ടിക തയ്യാറാക്കുന്നത്. കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ ഏറ്റവും കുറഞ്ഞ പട്ടികയാണിത്. കഴിഞ്ഞ വര്‍ഷം 2280 പേരാണ് അമീറിന്റെ കാരുണ്യത്തിന് അര്‍ഹരായത്.

അമീരി കാരുണ്യത്തിന്റെ ഭാഗമായി ശിക്ഷ ഇളവ് ലഭിക്കുന്നവരുടെ അന്തിമ പട്ടിക തുടര്‍ നടപടികള്‍ക്കായി അമീരി ദിവാന് എത്രയും വേഗം കൈമാറുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

അര്‍ഹത പട്ടികയില്‍ സ്വദേശികളും വിദേശികളും ഉള്‍പ്പെടുന്നു. തടവ് ശിക്ഷ കാലയളവില്‍ നല്ലനടപ്പ് ഉള്‍പ്പെടെ നിരവധി മാനദണ്ഡങ്ങള്‍ പരിഗണിച്ചാണ് പട്ടിക തയ്യാറാക്കുന്നത്. എന്നാല്‍ തീവ്രവാദ കേസുകളിലും മനുഷ്യ കടത്തു കേസുകളിലും ശിക്ഷയനുഭവിക്കുന്നവര്‍ക്ക് ഇളവ് ലഭിക്കുന്നതല്ല.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x