Currency

ഇന്ത്യയില്‍ നിന്നുള്ള ചിക്കന് കുവൈത്തില്‍ നിരോധനം

സ്വന്തം ലേഖകന്‍Thursday, February 7, 2019 12:44 pm

കുവൈത്ത് സിറ്റി: ഇന്ത്യയില്‍ നിന്നുള്ള ചിക്കന്‍ ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിന് കുവൈത്തില്‍ നിയന്ത്രണം. ദേശീയ ഭക്ഷ്യ-പോഷകാഹാര അതോറിറ്റിയാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. ശീതീകരിച്ചതും അല്ലാതെയുമുള്ള ചിക്കനും അനുബന്ധ ഉല്‍പ്പന്നങ്ങളുമടക്കം എല്ലാതരം ചിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്കും വിലക്ക് ബാധകമാണ്. പക്ഷിപ്പനിക്കെതിരായ മുന്‍കരുതലിന്റെ ഭാഗമായാണ് നടപടിയെന്നാണ് വിശദീകരണം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x