കുവൈത്തിലെ ആശുപത്രികളില്‍ ഇ-ഫയലിംഗ് സംവിധാനം ഏര്‍പ്പെടുത്തുമെന്ന് ആരോഗ്യമന്ത്രി ഡോ. ഷെയ്ഖ് ബസ്സില്‍ അല്‍ സബാഹ്. ആധുനിക സാങ്കേതിക സംവിധാനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്താനുള്ള മന്ത്രാലയത്തിന്റെ തീരുമാനത്തിന്റെ ഭാഗമായാണ് നടപടി.
ഗതാഗതനിയമം ലംഘിക്കുന്ന വാഹനങ്ങള്‍ ഇനി മുതല്‍ പിടിച്ചെടുക്കും. വാഹനം ഓടിച്ചയാളുടെ ഡ്രൈവിങ് ലൈസന്‍സ് താല്‍ക്കാലികമായി പിന്‍വലിക്കും. ഇത് സംബന്ധിച്ച് മന്ത്രാലയം ബന്ധപ്പെട്ട അധികൃതര്‍ക്ക് നിര്‍ദേശം നല്കി.
കുവൈത്തില്‍ വിദേശികളുടെ ഇന്‍ഷുറന്‍സ് ഇടപാടുകള്‍ക്കായി ആരോഗ്യമന്ത്രാലയം ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തി. ഇന്‍ഷുറന്‍സ് ഓഫീസില്‍ പോകാതെ പ്രീമിയം തുക ഓണ്‍ലൈന്‍ വഴി അടക്കാനുള്ള സംവിധാനമാണ് ആരംഭിച്ചത്.
പഴയ ജോലി സമയം പുനസ്ഥാപിക്കണമെന്നതുള്‍പ്പെടെ വിവിധ ആവശ്യങ്ങളുന്നയിച്ചാണ് ജല-വൈദ്യുതി മന്ത്രാലയത്തിലെ ജീവനക്കാര്‍ പ്രതിഷേധ സമരം നടത്തിയത്. ഇതേ ആവശ്യങ്ങളുന്നയിച്ച് ഇവര്‍ നടത്തുന്ന രണ്ടാമത്തെ സമരമാണ് ഞായറാഴ്ച അരങ്ങേറിയത്. ഫ്രാന്‍സിലെയും ചില യൂറോപ്യന്‍ രാജ്യങ്ങളിലെയും സമരക്കാരെ അനുകരിച്ച് മഞ്ഞ കോട്ട് ധരിച്ചാണ് ജീവനക്കാര്‍ പ്രതിഷേധത്തിനിറങ്ങിയത്.
ഗതാഗത നിയമലംഘനങ്ങള്‍ പിടികൂടാന്‍ രാജ്യത്തിന്റ പലഭാഗങ്ങളിലും ഒളിക്യാമറകള്‍ സ്ഥാപിച്ചതായി സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ച വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു ഗതാഗത വകുപ്പ്. റോഡുകളിലെ നിരീക്ഷണ ക്യാമറകളും പോയിന്റ് ടു പോയിന്റ് ഐ ക്യാമറകളും കൂടാതെ ട്രാഫിക് പോലീസിന്റെ പട്രോള്‍ വാഹനങ്ങളിലുമാണ് നിരീക്ഷണ സംവിധാനമുള്ളത്.
ഫാര്‍മസികള്‍, ഫുഡ് സപ്ലിമെന്റ് ഷോപ്പുകള്‍ എന്നിവര്‍ക്കെല്ലാം പുതിയ ഉത്തരവ് ബാധകമാണ്. ഇന്‍വോയ്സുകള്‍ അറബിയിലാകണമെന്നതാണ് ഉത്തരവിലെ പ്രധാന നിര്‍ദേശം. അറബിക്കിനോടൊപ്പം ഇംഗ്ലീഷ് ഉള്‍പ്പെടെയുള്ള ഭാഷകള്‍ അനുബന്ധമായി ഉപയോഗിക്കുന്നതിനു തടസമില്ല.
കുവൈത്തുമായുള്ള ഗാര്‍ഹിക തൊഴില്‍ കരാറിന് കേന്ദ്ര മന്ത്രി സഭ അംഗീകാരം നല്കി. കുവൈത്തില്‍ ജോലി ചെയ്യുന്ന മൂന്ന് ലക്ഷത്തോളം ഗാര്‍ഹിക തൊഴിലാളികള്‍ക്ക് കരാര്‍ വ്യവസ്ഥകളുടെ ഗുണം ലഭിക്കും. ഗാര്‍ഹിക തൊഴിലാളികളുടെ സംരക്ഷണം ഉള്‍പ്പെടെ ഒട്ടേറെ കാര്യങ്ങള്‍ വ്യവസ്ഥ ചെയ്യുന്ന ധാരണാപത്രം ഇരു രാജ്യങ്ങളും തമ്മില്‍ തയാറാക്കിയിരുന്നു.
കുവൈത്തില്‍ ഡ്രൈവിങ് ലൈസന്‍സ് അനുവദിക്കുന്നതും പുതുക്കുന്നതും ഓണ്‍ലൈന്‍ വഴിയാക്കുന്നു. ആദ്യഘട്ടത്തില്‍ ഈ സംവിധാനം സ്വദേശികള്‍ക്ക് മാത്രമായിരിക്കും. ക്രമേണ വിദേശികള്‍ക്കും സൗകര്യം ഏര്‍പ്പെടുത്തും. ആഭ്യന്തരമന്ത്രാലയത്തിലെ ഗതാഗതവിഭാഗം ജീവനക്കാര്‍ക്കു ഇതു സംബന്ധിച്ച് പരിശീലനം നല്‍കിത്തുടങ്ങി.
സ്വദേശിവത്കരണ ഭാഗമായി ആദ്യ ഘട്ടത്തില്‍ 581 സ്വദേശികളെ നിയമിക്കാനാണ് നീതിന്യായ മന്ത്രായത്തിന്റെ പദ്ധതി. സിവില്‍ സര്‍വിസ് കമ്മീഷനാണ് ഈ തസ്തികയിലേക്ക് യോഗ്യരായ സ്വദേശി ഉദ്യോഗാര്‍ഥികളെ കണ്ടെത്തിയത്. ടൈപ്പ് ചെയ്തശേഷം പ്രധാന ജഡ്ജിയും സെക്രട്ടറിയും ഒപ്പു വെക്കുന്നതോടെയാണ് വിധികള്‍ക്ക് ഔദ്യോഗിക സ്വഭാവം കൈവരിക.
കുവൈത്തില്‍ സ്വകാര്യ മേഖലയിലെ വര്‍ക്ക് പെര്‍മിറ്റ് ഫീസ് വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ നീക്കം. ആദ്യ തവണ 70 ദിനാറും പിന്നീട് ഒരു വര്‍ഷത്തേക്ക് പുതുക്കുന്നതിന് 20 ദിനാറുമായി ഫീസ് വര്‍ധിപ്പിക്കാനാണ് അധികൃതര്‍ ആലോചിക്കുന്നത്. വര്‍ക്ക് പെര്‍മിറ്റ് മാറ്റത്തിനും ഫീസ് ഉയരും.