ജെറ്റ് എയര്‍വെയ്സ് ടിക്കറ്റിനു 30% ഇളവ് പ്രഖ്യാപിച്ചു. ഒന്‍പതാം തീയതി വരെ ബുക്ക് ചെയ്യുന്ന ഇക്കോണമി/ പ്രീമിയര്‍ ക്ലാസ് ടിക്കറ്റുകള്‍ക്ക് ഈ ആനുകൂല്യം ലഭിക്കും. പത്താം തീയതി തൊട്ടുള്ള യാത്രയ്ക്ക് ഈ ടിക്കറ്റ് ഉപയോഗിക്കാവുന്നതാണ്.
രാജ്യത്ത് നടന്നുകൊണ്ടിരുന്ന റോഡ് വികസന പദ്ധതികളില്‍ പ്രധാനമായ ഗസാലി റോഡിന്റെ അവസാന ഭാഗം ഗതാഗതത്തിന് തുറന്നുകൊടുത്തു. ഗസാലി റോഡില്‍ നിന്ന് കുവൈത്ത് സിറ്റിയിലേക്കുള്ള രണ്ടു ഭാഗങ്ങളുമാണ് തുറന്നുകൊടുത്തത്.
കുവൈത്തില്‍ ഉച്ചനേരത്ത് തുറസ്സായ സ്ഥലങ്ങളില്‍ തൊഴിലാളികളെകൊണ്ട് ജോലി ചെയ്യിപ്പിക്കുന്നതിന് ഏര്‍പ്പെടുത്തിയ വിലക്ക് അവസാനിച്ചു. മാന്‍പവര്‍ അതോറിറ്റി ഡയറക്ടര്‍ അബ്ദുല്ല അല്‍ മുതൗതിഹ് ആണ് ഇക്കാര്യം അറിയിച്ചത്.
സ്വകാര്യ മേഖലയില്‍ സ്വദേശികള്‍ക്ക് വ്യാജ ജോലി നല്‍കുകയും സര്‍ക്കാര്‍ നല്കുന്ന അലവന്‍സ് നേടിയെടുക്കുകയും ചെയ്യുന്ന കമ്പനികള്‍ക്കെതിരെയാണ് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍ പവറും ഗവണ്മെന്റ് റീസ്ട്രക്ചറിങ് പ്രോഗ്രാമും സംയുക്തമായി കര്‍ക്കശ നടപടികള്‍ സ്വീകരിക്കുന്നത്.
കുവൈത്തില്‍ ഉപയോഗ യോഗ്യമല്ലാത്ത ഭക്ഷ്യ വസ്തുക്കളുടെ അളവ് കൂടിവരുന്നു. രാജ്യത്ത് പ്രതിദിനം ഏകദേശം 1400 കിലോയിലധികം ഭക്ഷ്യ വസ്തുക്കളാണ് നശിപ്പിക്കേണ്ടി വരുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.
താമസാനുമതിരേഖ നിയമം ലംഘിച്ച് രാജ്യത്ത് കഴിയുന്നവര്‍, യാചകര്‍ തുടങ്ങിയവരെ കണ്ടെത്തി നാടുകടത്തും. ഇതിനായി പിടികിട്ടാനുള്ളവരുടെ പട്ടിക തയാറാക്കും. പിടികൂടുന്നവരെ നാടുകടത്തും. നിയമലംഘനങ്ങള്‍ക്ക് തടവില്‍ കഴിയേണ്ടിവരുന്ന വിദേശികളുടെ ഇഖാമ പുതുക്കി നല്‍കില്ല.
കുവൈത്തില്‍ പരിസ്ഥിതി മലിനീകരണത്തിനുള്ള ശിക്ഷ കര്‍ശനമാക്കുന്നു. ഓടുന്ന വാഹനത്തില്‍ നിന്ന് സിഗരറ്റ് കുറ്റികള്‍, ക്ലീനിക്സ് പേപ്പറുകള്‍, കാലിയായ ജ്യൂസ് പാക്കറ്റുകള്‍ എന്നിവ റോഡിലേക്ക് വലിച്ചെറിഞ്ഞാല്‍ 50 ദീനാര്‍ പിഴ അടക്കണം. പരിസ്ഥിതി സംരക്ഷണ അതോറിറ്റി ഉപമേധാവി മുഹമ്മദ് അല്‍ ഇന്‍സിയാണ് ഇക്കാര്യം അറിയിച്ചത്.
നാല്പതു വയസ് കഴിഞ്ഞവര്‍ ഡ്രൈവിങ് ലൈസന്‍സിനും ലൈസന്‍സ് പുതുക്കുന്നതിനും അപേക്ഷിക്കുമ്പോള്‍ കാഴ്ചയ്ക്കു പ്രശ്നമില്ലെന്ന റിപ്പോര്‍ട്ട് ഹാജരാക്കണം. കുഴപ്പമുണ്ടെങ്കില്‍ കണ്ണടവച്ച ഫൊട്ടോകൂടി സമര്‍പ്പിക്കണം. കണ്ണടയില്ലാത്ത ഫോട്ടോയാണ് സമര്‍പ്പിക്കുന്നതെങ്കില്‍ ഗതാഗതവകുപ്പ് അധികൃതര്‍ നല്കുന്ന ഫോം സഹിതം ഖുര്‍തുബയിലെ കണ്ണു പരിശോധനാ കേന്ദ്രത്തില്‍ ചെന്നാണ് സര്‍ട്ടിഫിക്കറ്റ് സമ്പാദിക്കേണ്ടത്.
കുവൈത്തില്‍ ജനസംഖ്യ ക്രമീകരണത്തിന്റെ ഭാഗമായി നടപ്പാക്കാനുദ്ദേശിക്കുന്ന പ്രായപരിധി നിയമം പ്രാബല്യത്തിലായാല്‍ അറുപതിനായിരത്തിലേറെ വിദേശികള്‍ തിരിച്ചു പോകേണ്ടി വരുമെന്ന് വിലയിരുത്തല്‍. 60 വയസിന് മുകളില്‍ പ്രായമുള്ള ഏകദേശം 60000 ത്തോളം തൊഴിലാളികള്‍ രാജ്യത്തുണ്ടെന്നാണ് റിപ്പോര്‍ട്ട്. മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് ജോലി നഷ്ടമായേക്കും.
സര്‍വകലാശാലാ ക്യാംപസുകളിലെ കഫ്റ്റീരിയകളില്‍ സിഗററ്റും എനര്‍ജി ഡ്രിങ്ക്സും വില്‍ക്കുന്നത് നിരോധിച്ചു. നിയമം ലംഘിച്ചാല്‍ കഫ്റ്റീരിയ നടത്തിപ്പുകാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കുവൈത്ത് സര്‍വകലാശാലയിലെ കേറ്ററിങ് വകുപ്പ് ഡയറക്ടര്‍ അന്‍വര്‍ അല്‍ റുഗൈബ് മുന്നറിയിപ്പ് നല്കി.