കുവൈത്തില്‍ കുടുംബ സന്ദര്‍ശന വിസയുടെ കാലാവധി മൂന്ന് മാസമാക്കികൊണ്ട് ആഭ്യന്തരമന്ത്രാലയത്തിന്റെ പുതിയ ഉത്തരവ്. ഇതനുസരിച്ച് രാജ്യത്ത് ജോലിയുള്ള വിദേശിക്ക് ഭാര്യ, മക്കള്‍ എന്നിവരെ സന്ദര്‍ശന വിസയില്‍ കൊണ്ടുവന്നാല്‍ പരമാവധി മൂന്ന് മാസംവരെ കുവൈത്തില്‍ നിര്‍ത്താം.
ലോകത്തെ ശക്തമായ പാസ്പോര്‍ട്ടുകളുടെ പട്ടികയില്‍ ജിസിസി രാജ്യങ്ങളില്‍ കുവൈത്ത് രണ്ടാമത്. പാസ്പോര്‍ട്ട് ഇന്‍ഡക്സ് പുറത്തിറക്കിയ പട്ടികയിലാണ് കുവൈത്ത് മികച്ച നേട്ടം കൊയ്തത്. കുവൈത്ത് പാസ്പോര്‍ട്ട് ഉള്ളവര്‍ക്ക് വിസയില്ലാതെ യാത്ര ചെയ്യാവുന്ന രാജ്യങ്ങളുടെ എണ്ണം നൂറിലേക്ക് അടുത്തു.
കുവൈത്തിലെ റോയല്‍ ഹയാത്ത് ആശുപത്രിയിലേക്ക് 50 നഴ്സുമാരെ നോര്‍ക്കവഴി റിക്രൂട്ട് ചെയ്യും. ഇന്ത്യന്‍ എംബസിയുടെ ഇ-മൈഗ്രേറ്റ് സംവിധാനം വഴി ആശുപത്രി അപേക്ഷ സമര്‍പ്പിക്കും. നവംബറിനകം റിക്രൂട്മെന്റ് പൂര്‍ത്തിയാക്കും. കുറഞ്ഞ വേതനം 320 ദിനാര്‍ (ഏകദേശം 75,200 രൂപ) രണ്ടു വര്‍ഷത്തിലൊരിക്കല്‍ നാട്ടിലേക്കു വിമാനടിക്കറ്റും നല്‍കും.
സര്‍ക്കാര്‍ നിര്‍ണയിച്ച ട്യൂഷന് ഫീസ് അല്ലാതെ വിദ്യാര്‍ഥികളില്‍ നിന്ന് ഒരു തുകയും ഈടാക്കരുതെന്നു സ്വകാര്യ വിദ്യാലയങ്ങള്‍ക്കു വിദ്യാഭ്യാസ മന്ത്രാലയം മുന്നറിയിപ്പ് നല്കി. ഈ വര്‍ഷം ട്യൂഷന് ഫീസ് വര്‍ധന പാടില്ല.
കുവൈത്തില്‍ വിസിറ്റ് വിസയില്‍ എത്തിയവര്‍ കാലാവധി പൂര്‍ത്തിയാവുന്നതോടെ തിരിച്ചുപോകണമെന്ന് ആഭ്യന്തര മന്ത്രാലയം. കാലാവധി പൂര്‍ത്തിയായിട്ടും മടങ്ങാത്തവര്‍ക്കെതിരെ ശക്തമായ നടപടി കൈക്കൊള്ളുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്കി.
കുവൈത്തില്‍ വിപണിയിലുള്ള 3126 മരുന്നുകള്‍ക്ക് 86 ശതമാനം വരെ വില കുറക്കാന്‍ തീരുമാനം. കുവൈത്ത് ആരോഗ്യമന്ത്രി ശൈഖ് ഡോ. ബാസില്‍ അല്‍ സബാഹ് ആണ് ഇക്കാര്യം അറിയിച്ചത്. ജി.സി.സി തലത്തില്‍ മരുന്നുകളുടെ വിലയില്‍ ഏകീകരണം വരുത്താനുള്ള തീരുമാനത്തിന്റെ ഭാഗമായാണിത്.
വേനല്‍ അവധി കഴിഞ്ഞു ഹൈസ്കൂള്‍ ക്ലാസുകള്‍ നാളെ മുതല്‍ ആരംഭിക്കും. രാജ്യത്തെ 143 ഹൈസ്കൂളുകളിലേക്ക് 78,606 കുട്ടികള്‍ പഠനത്തിനെത്തും. ചെറിയ ക്ലാസുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പഠനം ആരംഭിച്ചിരുന്നു.
കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ ഒക്ടോബര്‍ ഒന്നിനും രണ്ടിനും പൂണെ, ബംഗളൂരു എന്നിവിടങ്ങളില്‍ നിന്നു നഴ്സുമാരുടെ റിക്രൂട്ട്മെന്റെന്നു സമൂഹമാധ്യമങ്ങളില്‍ പ്രചാരണം. എന്നാല്‍, ഇന്ത്യന്‍ എംബസി വാര്‍ത്ത നിഷേധിച്ചു.
മലയാളി യുവാവ് കുവൈത്തില്‍ വാഹനാപകടത്തില്‍ മരിച്ചു വാവന്നൂര്‍ തൊഴുക്കാട്ടുകളത്തില് നാരായണന്റെ മകന് നവീന്‍ (29) ആണ് മരിച്ചത്. കൂടെ യാത്ര ചെയ്ത നാലുപേര്‍ പരുക്കുകളോടെ രക്ഷപ്പെട്ടു. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ടു മറിയുകയായിരുന്നു.
കുവൈത്തില്‍ നിന്ന് 2018ല്‍ നാടുകടത്തപ്പെട്ട ഇന്ത്യക്കാരുടെ എണ്ണം 2829 ആയി. ഓഗസ്റ്റില്‍ മാത്രം 380 ഇന്ത്യക്കാരെ നാടുകടത്തി. വിവിധ നിയമലംഘനങ്ങള്‍ക്കു പിടിക്കപ്പെട്ടവരും കുറ്റകൃത്യങ്ങളുടെപേരില്‍ നാടുകടത്തല്‍ ശിക്ഷവിധിക്കപ്പെട്ടവരും അവരില്‍ ഉള്‍പ്പെടും.