കുവൈത്തില്‍ വിദേശികളുടെ വര്‍ക്ക് പെര്‍മിറ്റ് വിതരണം, പുതുക്കല്‍ എന്നിവയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. അറുപതു വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് പുതുതായി വര്‍ക്ക് പെര്‍മിറ്റ് അനുവദിക്കുന്നതും നിലവിലെ പെര്‍മിറ്റ് പുതുക്കി നല്‍കുന്നതും നിര്‍ത്തിയേക്കും.
കുവൈത്തിലെ സ്വകാര്യ മേഖലയില്‍ തൊഴിലെടുക്കുന്ന വിദേശികളില്‍ ഭൂരിഭാഗവും മതിയായ വിദ്യാഭ്യാസ യോഗ്യത ഇല്ലാത്തവരെന്നു വെളിപ്പെടുത്തല്‍. തൊഴില്‍ സാമൂഹ്യ ക്ഷേമ മന്ത്രി ഹിന്ദ് അല്‍ സബീഹ് ആണ് സ്വകാര്യ മേഖലയിലെ വിദേശികളില്‍ 70 ശതമാനവും ഇന്റര്‍മീഡിയറ്റ്, ബിരുദ യോഗ്യതകള്‍ ഇല്ലാത്തവരാണെന്നു വെളിപ്പെടുത്തിയത്.
സ്വദേശികള്‍ക്ക് തൊഴില്‍ ഉറപ്പാക്കുന്നതിന്റെ ഭാഗമായുള്ള നടപടികളെ തുടര്‍ന്ന് 3140 പ്രവാസികള്‍ക്ക് സര്‍ക്കാര്‍ മേഖലയില്‍ തൊഴില്‍ നഷ്ടമായി. സര്‍ക്കാര്‍ മേഖലയില്‍ പ്രവാസികള്‍ക്ക് പകരം സ്വദേശികളെ നിയമിക്കുകയെന്ന പദ്ധതിയുടെ ഭാഗമായാണ് ഇത്രയും പേരെ ഒഴിവാക്കിയതെന്ന് സിവില്‍ സര്‍വിസസ് കമീഷന് ചെയര്മാന് അഹ്മദ് അല്‍ ജാസര്‍ വ്യക്തമാക്കി.
കേരളത്തിലെ പ്രളയദുരിതത്തിന്റെ പശ്ചാത്തലത്തില്‍ കുവൈത്തിലെ ചില ഇന്ത്യന്‍ സ്കൂളുകള്‍ തുറക്കുന്നത് വൈകിപ്പിക്കാന്‍ തീരുമാനം. അബ്ബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്കൂള്‍ അബ്ബാസിയ, സാല്‍മിയ ഇന്ത്യന്‍ പബ്ലിക് സ്കൂള്‍ മാനേജ്മെന്റുകള്‍ തുടങ്ങിയവരാണ് മധ്യവേനലവധികഴിഞ്ഞ് സ്കൂള്‍ തുറക്കകുന്നത് വൈകിപ്പിക്കാന്‍ തീരുമാനിച്ചത്.
വഴിയോരക്കച്ചവടത്തിനായി വച്ച വസ്ത്രങ്ങളും ഭക്ഷ്യവസ്തുക്കളുമടക്കമുള്ള സാധനങ്ങള്‍ പിടിച്ചെടുത്തു. ജലീബ് ഷുയൂഖിലും ഹസാവിയിലും നടത്തിയ പരിശോധനയിലാണ് സാധനങ്ങള്‍ പിടിച്ചെടുത്തത്. മൂന്നുപേര്‍ക്കെതിരെ നടപടിയെടുത്തു.
വിമാനത്താവളങ്ങളില്‍ കെട്ടിക്കിടക്കുന്ന പാസഞ്ചര്‍ ബാഗേജുകളുടെ ഉത്തരവാദിത്തം വിമാനക്കമ്പനികള്‍ക്കു ഗ്രൗണ്ട് സര്‍വീസ് നല്കുന്ന കമ്പനികളുടേതായിരിക്കുമെന്നു വ്യോമയാന അധികൃതര്‍ അറിയിച്ചു.
സ്വകാര്യമേഖലയില്‍ 65 വയസ്സ് കഴിഞ്ഞ വിദേശികള്‍ക്കു വര്‍ക്ക് പെര്‍മിറ്റ് അനുവദിക്കുന്നതിനു ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കും. ജനസംഖ്യാ അസന്തുലനം ഇല്ലാതാക്കുന്നതിനുള്ള പദ്ധതിയില്‍ ഇതുകൂടി ഉള്‍പ്പെടുന്നതായി പ്രാദേശികപത്രം റിപ്പോര്‍ട്ട് ചെയ്തു.
വിദേശികളുടെ എണ്ണം മൊത്തം ജനസംഖ്യയുടെ 50% കവിയരുത് എന്ന് നിയമം വേണമെന്ന് പാര്‍ലമെന്റിന്റെ നിയമനിര്‍മാണ സമിതി നിര്‍ദേശിച്ചു. ഇതിനായി മാന്‍പവര്‍ അതോറിറ്റി നിയമത്തില്‍ ഭേദഗതി വരുത്തണമെന്നും സമിതി ആവശ്യപ്പെട്ടു.
കേരളത്തിലെ പ്രളയബാധിതരെ സഹായിക്കാന്‍ ബഹുമുഖ പദ്ധതികളുമായി കുവൈത്തിലെ മലയാളി സമൂഹം. വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സംഘടനാ പ്രതിനിധികളും വ്യവസായ പ്രമുഖരും മാധ്യമപ്രവര്‍ത്തകരും ചേര്‍ന്ന് ദുരിതാശ്വാസപ്രവര്‍ത്തങ്ങള്‍ ഏകോപിപ്പിക്കാന്‍ പ്രത്യേക കമ്മിറ്റി രൂപീകരിച്ചു.
ബാലവേല സംബന്ധിച്ച വ്യവസ്ഥകള്‍ മാന്‍പവര്‍ അതോറിറ്റി കര്‍ശനമാക്കി. നിരോധിക്കപ്പെട്ട മേഖലകളില്‍ ബാലവേല ശ്രദ്ധയില്‍പ്പെട്ടാല്‍ തൊഴിലുടമകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും. 15നും 18നുമിടയില്‍ പ്രായമുള്ളവര്‍ക്ക് ജോലി അനുവദനീയമായ മേഖലകളില്‍ വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കണം.