
കുവൈത്ത്: കുവൈത്തില്‍ പരിസ്ഥിതി മലിനീകരണത്തിനുള്ള ശിക്ഷ കര്‍ശനമാക്കുന്നു. ഓടുന്ന വാഹനത്തില്‍ നിന്ന് സിഗരറ്റ് കുറ്റികള്‍, ക്ലീനിക്സ് പേപ്പറുകള്‍, കാലിയായ ജ്യൂസ് പാക്കറ്റുകള്‍ എന്നിവ റോഡിലേക്ക് വലിച്ചെറിഞ്ഞാല്‍ 50 ദീനാര്‍ പിഴ അടക്കണം. പരിസ്ഥിതി സംരക്ഷണ അതോറിറ്റി ഉപമേധാവി മുഹമ്മദ് അല്‍ ഇന്‍സിയാണ് ഇക്കാര്യം അറിയിച്ചത്.
പാഴ് വസ്തുക്കള്‍ നിശ്ചിത ഇടങ്ങളിലല്ലാതെ ഉപേക്ഷിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടി കൈകൊള്ളുന്നതിന്റെ ഭാഗമാണിതെന്ന് അദ്ദേഹം വിശദീകരിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് നേരത്തെ ഇറക്കിയിരുന്നെങ്കിലും ശക്തമായി നടപ്പാക്കിയിരുന്നില്ല. ഇനിമുതല്‍ ഇക്കാര്യത്തില്‍ ഇളവ് നല്‍കില്ല. എല്ലായിടങ്ങളിലും അതോറിറ്റി ഉദ്യോഗസ്ഥരുടെ ശക്തമായ നിരീക്ഷണം ഉണ്ടായിരിക്കും. നിയമലംഘകര്‍ക്ക് 50 ദീനാര്‍ പിഴ ഏര്‍പ്പെടുത്താനുള്ള തീരുമാനം റദ്ദാക്കില്ല. നിയമത്തിന് വിധേയമാകാത്തവര്‍ക്കെതിരെ ജനറല്‍ പ്രോസിക്യൂഷനില്‍ പരാതി നല്‍കുകയാണ് ചെയ്യുക.
ഉപയോഗശൂന്യമായ സാധന സാമഗ്രികള്‍ നിശ്ചിത സ്ഥലങ്ങളിലല്ലാതെ നിക്ഷേപിക്കുന്നത് പരിസ്ഥിതി നിയമത്തിലെ 33 ആര്‍ട്ടിക്കിള്‍ പ്രകാരം കുറ്റകൃത്യമാണ്. പരിസ്ഥിതി നിയമം പാലിക്കാന്‍ സ്വദേശികളും വിദേശികളും ഒരുപോലെ ബാധ്യസ്ഥരാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.