Currency

താമസാനുമതി രേഖ ഇല്ലെങ്കില്‍ നാടുകടത്തും

സ്വന്തം ലേഖകന്‍Sunday, September 2, 2018 7:15 pm

കുവൈത്ത് സിറ്റി: താമസാനുമതിരേഖ നിയമം ലംഘിച്ച് രാജ്യത്ത് കഴിയുന്നവര്‍, യാചകര്‍ തുടങ്ങിയവരെ കണ്ടെത്തി നാടുകടത്തും. ഇതിനായി പിടികിട്ടാനുള്ളവരുടെ പട്ടിക തയാറാക്കും. പിടികൂടുന്നവരെ നാടുകടത്തും. നിയമലംഘനങ്ങള്‍ക്ക് തടവില്‍ കഴിയേണ്ടിവരുന്ന വിദേശികളുടെ ഇഖാമ പുതുക്കി നല്‍കില്ല. ഒരുലക്ഷത്തോളം ആളുകള്‍ അനധികൃത താമസക്കാരായി കഴിയുന്നുവെന്നാണ് കണക്ക്.

അതേസമയം അറുപത് കഴിഞ്ഞ വിദേശികള്‍ക്ക് വീസ നല്‍കേണ്ടതില്ലെന്ന് സര്‍ക്കാര്‍ ആലോചിക്കുന്നതായി പ്രാദേശികപത്രം റിപ്പോര്‍ട്ട് ചെയ്തു. 65 തികഞ്ഞവര്‍ക്ക് ഇഖാമ പുതുക്കി നല്‍കേണ്ടതില്ലെന്ന് കഴിഞ്ഞ ദിവസം അധികൃതര്‍ അറിയിച്ചിരുന്നു. അതിവൈദഗ്ധ്യം വേണ്ടിവരുന്ന പ്രത്യേക തസ്തികകളിലേക്കുള്ള നിയമനത്തിന് നിരോധനമില്ല.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x