
കുവൈത്ത് സിറ്റി: സര്‍വകലാശാലാ ക്യാംപസുകളിലെ കഫ്റ്റീരിയകളില്‍ സിഗററ്റും എനര്‍ജി ഡ്രിങ്ക്‌സും വില്‍ക്കുന്നത് നിരോധിച്ചു. നിയമം ലംഘിച്ചാല്‍ കഫ്റ്റീരിയ നടത്തിപ്പുകാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കുവൈത്ത് സര്‍വകലാശാലയിലെ കേറ്ററിങ് വകുപ്പ് ഡയറക്ടര്‍ അന്‍വര്‍ അല്‍ റുഗൈബ് മുന്നറിയിപ്പ് നല്‍കി.
സര്‍വകലാശാലാ ക്യാംപസുകളില്‍ വില്‍ക്കുന്ന ഭക്ഷ്യവസ്തുക്കളെക്കുറിച്ച് വകുപ്പ് ഉദ്യോഗസ്ഥര്‍ നിരീക്ഷണം നടത്തും. നിയമം പാലിച്ചില്ലെങ്കില്‍ കഫ്റ്റീരിയ നടത്താന്‍ കരാറെടുത്ത കമ്പനി പിഴ അടയ്ക്കണം. നിരോധിക്കപ്പെട്ട വസ്തുക്കളുടെ സാന്നിധ്യത്തിനു പുറമെ അനുവദിക്കപ്പെട്ടവയുടെ ഗുണമേന്മയും നിരീക്ഷണവിധേയമാക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.