കുവൈത്തില്‍ സ്വദേശി പാര്‍പ്പിട കേന്ദ്രങ്ങളില്‍ അനധികൃതമായി താമസിക്കുന്ന പ്രവാസി ബാച്ചിലര്‍മാരുടെ താമസസ്ഥലത്തെ വൈദ്യുതി വിച്ഛേദിക്കാന്‍ തീരുമാനം. ബാച്ചിലര്‍മാരെ താമസിപ്പിക്കാന്‍ അനുവാദം നല്കിയ കെട്ടിട ഉടമകള്‍ക്കെതിരെയും നടപടി സ്വീകരിക്കും.
കുവൈത്തില്‍ വിദേശ നിക്ഷേപകര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്കുന്ന തരത്തില്‍ റിയല്‍ എസ്റ്റേറ്റ് ചട്ടങ്ങള്‍ പരിഷ്കരിക്കാന്‍ ആലോചന. ഇത് സംബന്ധിച്ച കരട് നിയമം ഒക്ടോബറില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കും. അന്താരാഷ്ട്ര നിക്ഷേപകരെ ആകര്‍ഷിക്കാന്‍ റിയല്‍ എസ്റ്റേറ്റ് മേളകള്‍ സംഘടിപ്പിക്കാനും അധികൃതര്‍ക്ക് പദ്ധതിയുണ്ട്.
സ്വദേശികളായ രോഗികള്‍ക്ക് വിദേശ ചികിത്സ ശുപാര്‍ശ ചെയ്യാനുള്ള പാനലില്‍നിന്ന് സ്വകാര്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാരെ ഒഴിവാക്കണമെന്ന് നിര്‍ദേശം. ഉമര്‍ അല്‍ തബ്തബാഇ എംപിയാണ് സര്‍ക്കാര്‍ മുന്‍പാകെ നിര്‍ദേശം ഉന്നയിച്ചത്.
കുവൈത്ത് പൗരന്മാര്ക്കിടയില് തൊഴിലില്ലാത്തവരുടെ എണ്ണം കുറയുന്നതായി റിപ്പോര്‍ട്ട്. സിവില്‍ സര്‍വീസ് കമ്മീഷന്റെ ഏറ്റവും പുതിയ കണക്കു പ്രകാരം 13523 പേരാണ് നിലവില്‍ തൊഴിലില്ലാത്തവരായി ഉള്ളത്. ജനസംഖ്യയില്‍ വര്‍ധനവുണ്ടായിട്ടും തൊഴില്‍രഹിതരുടെ എണ്ണം കുറഞ്ഞത് സ്വദേശിവത്കരണ നടപടികളുടെ ഫലപ്രാപ്തിയാണ് വിലയിരുത്തപ്പെടുന്നത്.
വിവിധ തെരുവു കച്ചവട കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച് കുവൈത്ത് പൊലീസ് നടത്തിയ റെയ്ഡില്‍ പിടിയിലായ വിദേശികളെ നാടുകടത്തുമെന്നു ആഭ്യന്തരമന്ത്രാലയം. തിങ്കളാഴ്ച ഹസാവിയില്‍ നടന്ന സുരക്ഷാ പരിശോധനയില്‍ കസ്റ്റഡിയിലെടുത്ത 497 പേരെയാണ് നാടുകടത്തല്‍ കേന്ദ്രത്തിലേക്ക് മാറ്റിയത്.
കുവൈത്തിലേക്കുള്ള ഗാര്‍ഹികതൊഴിലാളി റിക്രൂട്ടമെന്റ് കരാര്‍ ഒപ്പുവയ്ക്കുന്നതിനായി കുവൈത്ത് സാമൂഹികതൊഴില്‍ മന്ത്രി ഹിന്ദ് അല്‍ സബീഹ് ഇന്ത്യയിലേക്ക് എത്തുന്നു. ബലിപെരുന്നാളിനു ശേഷമാകും സന്ദര്‍ശനമെന്നു മന്ത്രി അറിയിച്ചു.
നിയമവിരുദ്ധമായി വിസാകച്ചവടം നടത്തുന്നവര്‍ക്കെതിരെ കേസുകള്‍ റജിസ്റ്റര്‍ ചെയ്തതായി സാമൂഹികതൊഴില്‍ മന്ത്രി ഹിന്ദ് അല്‍ സബീഹ്. മാന്‍പവര്‍ അതോറിറ്റിയാണ് ഇത്തരക്കാര്‍ക്കെതിരെയുള്ള അന്വേഷണത്തിന്റെ ഭാഗമായി 500ലേറെ കേസുകള്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ പരിശോധനക്കായി ആരോഗ്യമന്ത്രാലയം പ്രത്യേക സമിതിക്ക് രൂപം നല്‍കിയിട്ടുണ്ട്. സ്വദേശികളും വിദേശികളുമുള്‍പ്പെടെ ഡോക്ടര്‍മാര്‍, നഴ്സുമാര്‍, മറ്റു സാങ്കേതിക വിദഗ്ധര്‍ എന്നിവരുടെ സര്‍ട്ടിഫിക്കറ്റുകളാണ് പ്രത്യേകസമിതി പരിശോധിക്കുന്നത്.
റമസാന്‍ ഒഴികെയുള്ള കാലങ്ങളില്‍ വനിതകള്‍ക്ക് ബാങ്കുകള്‍, റസ്റ്ററന്റുകള്‍, സന്നദ്ധസംഘടനകള്‍, കോഓപ്പറേറ്റീവ് സ്റ്റോറുകള്‍, വനിതാ സലൂണുകള്‍, ട്രാവല്‍ ഏജന്‍സികള്‍, ഷോപ്പിങ് മാളുകള്‍ എന്നിവിടങ്ങളില്‍ അര്‍ധരാത്രിവരെ ഡ്യൂട്ടി ചെയ്യാം.
കുവൈത്തില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലി നേടിയവരില്‍ നിന്ന് ശമ്പളവും ആനുകൂല്യങ്ങളും തിരിച്ചുപിടിക്കുമെന്ന് സിവില്‍ സര്‍വീസ് കമ്മീഷന്. വിദ്യാഭ്യാസ മന്ത്രാലയവുമായി സഹകരിച്ച് ഇക്കാര്യത്തില്‍ നടപടികള്‍ കൈക്കൊള്ളുമെന്ന് കമ്മീഷന് ചെയര്മാന് അഹമ്മദ് അല്‍ ജസാര്‍ വ്യക്തമാക്കി.