
കുവൈത്ത് സിറ്റി: സ്വദേശികളായ രോഗികള്‍ക്ക് വിദേശ ചികിത്സ ശുപാര്‍ശ ചെയ്യാനുള്ള പാനലില്‍നിന്ന് സ്വകാര്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാരെ ഒഴിവാക്കണമെന്ന് നിര്‍ദേശം. ഉമര്‍ അല്‍ തബ്തബാഇ എംപിയാണ് സര്‍ക്കാര്‍ മുന്‍പാകെ നിര്‍ദേശം ഉന്നയിച്ചത്.
ചികിത്സ ശുപാര്‍ശ ചെയ്യാനുള്ള പാനലുകളില്‍ ഉള്ള സ്വകാര്യമേഖലയിലെ ഡോക്ടര്‍മാര്‍ പലപ്പോഴും രോഗികള്‍ക്ക് വിദേശ ചികിത്സ ലഭ്യമാക്കുന്നത് അനുകൂലിക്കാറില്ല. ഈ ഡോക്ടര്‍മാര്‍ പലപ്പോഴും രോഗികളെ തങ്ങളുടെ നിയന്ത്രണത്തിലുള്ള സ്വകാര്യ ആശുപത്രികളില്‍തന്നെ തുടര്‍ന്ന് ചികിത്സിക്കാനുള്ള നിര്‍ദേശമാകും മുന്നോട്ട് വയ്ക്കുകയെന്ന് അദ്ദേഹം പറഞ്ഞു. അത് സ്വകാര്യ ആശുപത്രികളുടെ വരുമാനം കൂട്ടാനുള്ള അവരുടെ തന്ത്രമാണെന്നും അദ്ദേഹം ആരോപിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.