രാജ്യത്തിന്റെ സമുദ്രപരിധിയില്‍നിന്ന് ചെമ്മീന്‍ പിടിക്കാന്‍ ഏര്‍പ്പെടുത്തിയ വിലക്ക് ബുധനാഴ്ച നീങ്ങും. മാസങ്ങള്‍ നീണ്ട ഇടവേളക്കുശേഷമാണ് ഇഷ്ടവിഭവമായ തദ്ദേശീയ ചെമ്മീന്‍ വീണ്ടും സ്വദേശികളുടെയും വിദേശികളുടെയും തീന്മേശകളില് സ്ഥാനം പിടിക്കുന്നത്.
ഗാര്‍ഹിക തൊഴിലാളി വകുപ്പ് ആഭ്യന്തര മന്ത്രാലയത്തിനു കീഴില്‍ നിന്ന് സാമൂഹികതൊഴില്‍ മന്ത്രാലയത്തിലേക്ക് മാറ്റുന്ന നടപടികള്‍ അവസാന ഘട്ടത്തിലേക്ക്. വകുപ്പ് മാറ്റത്തിന്റെ ഭാഗമായി ഈ സാമ്പത്തിക വര്‍ഷത്തിന്റെ അവസാനം (2019 മാര്‍ച്ച് 31) വരെ പരിവര്‍ത്തന കാലമായി പരിഗണിക്കാനും മന്ത്രിസഭ നിര്‍ദേശിച്ചു.
കുവൈത്തില്‍ വ്യാജ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട വിവാദം മുറുകിയതോടെ വിവിധ മന്ത്രാലയങ്ങള്‍ ജീവനക്കാരുടെ യോഗ്യത പുനഃപരിശോധിക്കാന്‍ ഒരുങ്ങുന്നു. വിദ്യാഭ്യാസ മന്ത്രാലയത്തിന് പുറമെ ജലം വൈദ്യുതി ആരോഗ്യം എന്നീ മന്ത്രാലയങ്ങളാണ് ജീവനക്കാരുടെ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ പുനഃപരിശോധിക്കാന്‍ തീരുമാനിച്ചത്.
കുവൈത്തില്‍ ഇനി സ്ഥാപനങ്ങളില്‍ നിന്ന് ഒളിച്ചോടുന്ന ജീവനക്കാരെക്കുറിച്ചുളള പരാതികള്‍ മാന്‍പവര്‍ അതോറിറ്റിയെ ഓണ്‍ലൈന്‍ വഴിയും അറിയിക്കാം. ഇലക്ട്രോണിക് സംവിധാനത്തില്‍ റജിസ്റ്റര്‍ ചെയ്ത പോര്‍ട്ടല്‍ വഴിയാണ് കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും അതിനുള്ള അവസരം ലഭിക്കുക.
കുവൈത്തില്‍ സര്‍ക്കാര്‍ വകുപ്പുകളില്‍നിന്ന് വിരമിക്കുന്നവരുടെ വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് സിവില്‍ സര്‍വീസ് കമ്മീഷന് നിര്‍ദേശം നല്കി. സര്‍ക്കാര്‍ ജോലിയില്‍ വിരമിക്കുന്ന വിദേശികള്‍ക്ക് മറ്റ് മേഖലകളിലേക്ക് മാറ്റം അനുവദിക്കരുതെന്ന് എല്ലാ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും നിര്‍ദേശം നല്‍കിയതായും കമീഷന് അറിയിച്ചു.
കുവൈത്തില്‍ ഖറാഫി നാഷണല്‍ കമ്പനിയിലെ തൊഴില്‍ പ്രശ്നം മൂലം നാട്ടിലേക്ക് പോയ ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് കുവൈത്ത് തൊഴില്‍ മന്ത്രാലയം നഷ്ടപരിഹാരം നല്കുന്നു. മാന്‍ പവര്‍ അതോറിറ്റിയില്‍ പരാതി രജിസ്റ്റര്‍ ചെയ്ത 710 തൊഴിലാളികള്‍ക്കാണ് 250 ദിനാര്‍ വീതം നല്‍കുക.
കുവൈത്തില്‍ ബാച്ചിലര്‍മാര്‍ക്കായി പ്രത്യേക താമസകേന്ദ്രങ്ങള്‍ വരുന്നു. ബാച്ചിലര്‍ താമസ കേന്ദ്രങ്ങള്‍ സ്ഥാപിക്കാനുള്ള പദ്ധതിയുടെ ഫയല്‍ പാര്‍ലമെന്റില്‍ സമര്‍പ്പിച്ചതായി മുനിസിപ്പല്‍, പൊതുമരാമത്ത് വകുപ്പ് മന്ത്രി ഹുസാം അറൂമി വ്യക്തമാക്കി.
പരിസ്ഥിതി സൗഹൃദ ഗതാഗതത്തിന്റെ ഭാഗമായി കുവൈത്തിലെ റോഡുകളില്‍ ഉടന്‍ ഇലക്ട്രിക് കാറുകള്‍ എത്തുമെന്ന് സൂചന. ഇലക്ട്രിക് കാറുകള്‍ക്ക് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് ചേംബര്‍ ഓഫ് കോമേഴ്സ് ബന്ധപ്പെട്ട അധികൃതര്‍ക്ക് അപേക്ഷ നല്കി.
വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മാണവുമായി ബന്ധപ്പെട്ട കേസ് ദേശദ്രോഹമായി പരിഗണിക്കണമെന്ന ആവശ്യത്തിന് ശക്തിയേറുന്നു. വിഷയം അതിഗൗരവമുള്ളതായി പരിഗണിച്ച് ശക്തമായ തുടര്‍നടപടികള്‍ ആവശ്യപ്പെട്ട് നിരവധി എം.പിമാരും അക്കാദമിക വിദഗ്ധരും രംഗത്തുവന്നു.
കുവൈത്തില്‍ വാഹന ഉടമക്ക് ഡ്രൈവിംഗ് ലൈസന്‍സ് നിര്‍ബന്ധമാക്കി. വാഹന ഉടമയുടെ ലൈസന്‍സ് അസാധുവാക്കപ്പെട്ടാല്‍ കാര്‍ രജിസ്ട്രേഷന് പുതുക്കാനുമാവില്ല. സ്വദേശികള്‍ക്കും വിദേശികള്‍ക്കും പുതിയ നിയമം ബാധകമാണ്.