Currency

വിസക്കച്ചവടക്കാരെ കുടുക്കാന്‍ ഒരുങ്ങി കുവൈറ്റ്; നിയമ നടപടികള്‍ ആരംഭിച്ചു

സ്വന്തം ലേഖകന്‍Wednesday, August 1, 2018 12:07 pm

കുവൈത്ത് സിറ്റി: നിയമവിരുദ്ധമായി വിസാകച്ചവടം നടത്തുന്നവര്‍ക്കെതിരെ കേസുകള്‍ റജിസ്റ്റര്‍ ചെയ്തതായി സാമൂഹികതൊഴില്‍ മന്ത്രി ഹിന്ദ് അല്‍ സബീഹ്. മാന്‍പവര്‍ അതോറിറ്റിയാണ് ഇത്തരക്കാര്‍ക്കെതിരെയുള്ള അന്വേഷണത്തിന്റെ ഭാഗമായി 500ലേറെ കേസുകള്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

രാജ്യത്തു കഴിയുന്ന ഓരോരുത്തരും സമാധാനത്തിലും മെച്ചപ്പെട്ട നിലയിലും ആയിരിക്കണമെന്നതാണു കുവൈറ്റിന്റെ താല്‍പര്യം എന്ന് സാമൂഹികതൊഴില്‍ മന്ത്രി പറഞ്ഞു. മാത്രവുമല്ല രാജ്യത്ത് തൊഴില്‍ പ്രശ്നങ്ങളില്‍പ്പെടുന്ന പുരുഷന്മാരെ പാര്‍പ്പിക്കുന്നതിനുള്ള അഭയകേന്ദ്രത്തിന്റെ നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x