കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരുടെ ലഗേജ് കുവൈത്തിന്റെ മുഴുവന്‍ ഭാഗങ്ങളിലും വീട്ടിലെത്തിച്ചുനല്‍കുന്ന സേവനം പ്രാവര്‍ത്തികമായി. ലഗേജുകള്‍ ആവശ്യമുള്ളവര്‍ക്ക് വീട്ടിലെത്തിച്ചുകൊടുക്കുന്ന സേവനം എല്ലാ സ്ഥലത്തേക്കും ലഭ്യമാണെന്ന് സിവില്‍ വ്യോമയാന വിഭാഗം തലവന്‍ യുസുഫ് അല്‍ ഫൗസാന്‍ പറഞ്ഞു.
വിമാനത്താവളം അടച്ചിട്ടതിനാല്‍ കുവൈത്തില്‍നിന്ന് കൊച്ചിയിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തവര്‍ പ്രതിസന്ധിയിലായി. കുവൈത്തില്‍നിന്ന് കൊച്ചിയിലേക്ക് കുവൈത്ത് എയര്‍വെയ്സ് മാത്രമാണ് നേരിട്ടുള്ള സര്‍വീസ് നടത്തുന്നത്.
വിദേശികള്‍ക്കു മെച്ചപ്പെട്ട സേവനം ലഭ്യമാക്കുന്നതിനുള്ള ഇന്‍ഷുറന്‍സ് ഹെല്‍ത്ത് സെന്ററുകള്‍ അടുത്ത വര്‍ഷം സജ്ജമാകുമെന്ന് ആരോഗ്യമന്ത്രാലയം വക്താവ് ഡോ. അഹമ്മദ് അല്‍ ശത്തി അറിയിച്ചു.
കുവൈത്തില്‍ പാസ്പോര്‍ട്ട് പരിഷ്കരണം അവസാനഘട്ടത്തിലേക്ക്. ഇതുവരെ 1.29 ദശലക്ഷം ബയോ മെട്രിക് പാസ്സ്പോര്‍ട്ടുകള്‍ വിതരണം ചെയ്തതായി ജനറല്‍ എമിഗ്രഷന് വിഭാഗം ഉപമേധാവി കേണല്‍ ഖാലിദ് അല്‍ ബഹ് വ പറഞ്ഞു.
കുവൈത്തില്‍ തൊഴില്‍ നിയമങ്ങള്‍ ലംഘിക്കുന്നവരുടെ വര്‍ക്ക് പെര്‍മിറ്റ് രണ്ടു വര്‍ഷത്തേക്ക് മരവിപ്പിക്കുമെന്ന് മാന്‍ പവര്‍ പബ്ലിക് അതോറിറ്റി. തൊഴില്‍ കരാറിലെ വ്യവസ്ഥകള്‍ ലംഘിച്ചാലാണ് തൊഴിലാളിക്കെതിരെ നടപടിയെടുക്കുക എന്ന് അതോറിറ്റി വ്യക്തമാക്കി.
കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തെര്‍മോഗ്രാഫിക് കാമറ സ്ഥാപിക്കാനുള്ള നിര്‍ദേശത്തിന് ആരോഗ്യ മന്ത്രാലയം അംഗീകാരം നല്കി. വിദേശത്തുനിന്ന് വരുന്ന യാത്രക്കാരില്‍ പകര്‍ച്ചവ്യാധികള്‍ ഇല്ല എന്നുറപ്പാക്കുന്നതിന്റെ ഭാഗമായാണ് വിമാനത്താവളത്തിലും കര അതിര്‍ത്തികളിലുമായി എട്ട് തെര്‍മോഗ്രാഫിക് കാമറകളാണ് സ്ഥാപിക്കുക.
എല്ലാവിധ സന്ദര്‍ശക വീസയുടെയും കാലാവധി ഒരുമാസം മാത്രമായി നിശ്ചയിച്ചു കുവൈത്ത് താമസാനുമതി വിഭാഗത്തിന്റെ ഉത്തരവ്. ആശ്രിത/ വാണിജ്യ/ വിനോദസഞ്ചാര സന്ദര്‍ശക വീസകള്‍ക്കെല്ലാം ഇതു ബാധകമാണെന്ന് ആറു ഗവര്‍ണറേറ്റുകളിലെയും താമസാനുമതികാര്യ ഓഫിസുകളിലേക്ക് അയച്ച സര്‍ക്കുലറില്‍ താമസാനുമതികാര്യ വിഭാഗം ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ അബ്ദുല്ല അല്‍ ഹജ്രി വ്യക്തമാക്കി.
കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തില്‍ പുതുതായി തുറന്ന ടെര്‍മിനല്‍-4ല്‍ നിന്ന് ആദ്യവിമാന സര്‍വീസ് നാളെ. കുവൈത്ത് എയര്‍വെയ്സിനു വേണ്ടി പ്രത്യേകം ഒരുക്കിയതാണു ടെര്‍മിനല്‍-4. രാവിലെ എട്ടിന് ബഹ്റൈനിലേക്കാകും ആദ്യ വിമാനം.
കുവൈത്തിലെ താഴ്ന്ന വരുമാനക്കാരായ തെഴിലാളികളുടെ പാസ്പോര്ട്ടുകള് തൊഴിലുടമ പിടിച്ചു വെയ്ക്കുന്നു. ദേശീയദിനപത്രം നടത്തിയ സര്‍വേയിലാണ് ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്, ഫിലിപ്പൈന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരുടെ പാസ്പോര്ട്ടുകള് 70 ശതമാനവും തൊഴിലുടമകളുടെ കൈവശമാണെന്ന് വ്യക്തമാക്കുന്നത്.
കുവൈത്ത് വിദ്യാഭ്യാസമന്ത്രാലയത്തിലേക്കുള്ള വിദേശി അധ്യാപകരുടെ നിയമനം ഈ മാസം 14 നു ആരംഭിക്കും. അധ്യാപക തസ്തികയിലേക്ക് യോഗ്യരായ സ്വദേശി ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷകള്‍ ലഭിക്കാത്ത സാഹചര്യത്തിലാണ് വിദേശികളെ നിയമിക്കാന്‍ മന്ത്രാലയം തീരുമാനിച്ചത്.