Currency

സര്‍ക്കാര്‍ ജോലിയില്‍ വിരമിക്കുന്ന വിദേശികള്‍ക്ക് മറ്റ് മേഖലകളിലേക്ക് മാറ്റം അനുവദിക്കരുതെന്ന് കുവൈത്ത്

സ്വന്തം ലേഖകന്‍Wednesday, July 25, 2018 1:09 pm

കുവൈത്ത് സിറ്റി: കുവൈത്തില്‍ സര്‍ക്കാര്‍ വകുപ്പുകളില്‍നിന്ന് വിരമിക്കുന്നവരുടെ വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് സിവില്‍ സര്‍വീസ് കമ്മീഷന്‍ നിര്‍ദേശം നല്‍കി. സര്‍ക്കാര്‍ ജോലിയില്‍ വിരമിക്കുന്ന വിദേശികള്‍ക്ക് മറ്റ് മേഖലകളിലേക്ക് മാറ്റം അനുവദിക്കരുതെന്ന് എല്ലാ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും നിര്‍ദേശം നല്‍കിയതായും കമീഷന്‍ അറിയിച്ചു.

വിദേശികള്‍ 17ാം നമ്പര്‍ വിസ റദ്ദാക്കി രാജ്യം വിടുന്നതായുള്ള രേഖകളാണ് സമര്‍പ്പിക്കേണ്ടത്. വിദേശികളുടെ എണ്ണം കുറക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഇതോടൊപ്പം സര്‍ക്കാര്‍ സര്‍വീസില്‍നിന്ന് വിരമിക്കുന്ന സ്വദേശികളെ പരമാവധി മറ്റു ജോലികളില്‍ നിയമിക്കാനും നീക്കമാരംഭിച്ചിട്ടുണ്ട്. വിരമിക്കുന്ന സ്വദേശികള്‍ക്ക് പരിശീലനം നല്‍കി സ്വകാര്യ മേഖലയില്‍ വിന്യസിക്കുമെന്നു സ്വദേശിവത്കരണ സമിതി നേരത്തെ വ്യക്തമാക്കിയിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x