കുവൈത്തില്‍ ഇനി മുതല്‍ പുതുതായി പണിയുന്ന വീടുകളില്‍ പാരമ്പര്യേതര സ്രോതസുകളില്‍ നിന്നുള്ള വൈദ്യുതി ഉപയോഗിക്കാന്‍ പര്യാപ്തമാകും വിധമുള്ള സംവിധാനങ്ങള്‍ സജ്ജീകരിക്കണമെന്ന് നിര്‍ദ്ദേശം.
ജെറ്റ് എയര്‍വേയ്സ് വിമാന ടിക്കറ്റിന് 30 ശതമാനം നിരക്ക് ഇളവ് പ്രഖ്യാപിച്ചു. നാളെ മുതല്‍ 23 വരെ തീയതികളില്‍ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്കാണ് ഇളവ് ലഭിക്കുക. ഇന്ത്യയിലേക്കും ബാങ്കോക്ക്, ഹോങ്കോങ്, കഠ്മണ്ഡു, സിംഗപ്പുര്‍ എന്നിവിടങ്ങളിലേക്കുമാണ് ഇളവ് ലഭിക്കുക.
പിഴ അടയ്ക്കാത്തതിന്റെ പേരിലുള്ള യാത്രാനിരോധനവും അറസ്റ്റ് വാറന്റും ഒഴിവാക്കാന്‍ ഇ-പെയ്മെന്റ് സംവിധാനം ഉപയോഗിച്ച് പണം അടയ്ക്കാവുന്നതാണെന്ന് നീതിന്യായമന്ത്രാലയത്തിലെ എന്‍ഫോഴ്സ്മെന്റ് വകുപ്പ് അറിയിച്ചു.
നേരത്തേ ആവശ്യപ്പെട്ടതനുസരിച്ച് നോര്‍ക്ക-റൂട്ട്സ് തയാറാക്കിയ ഡേറ്റാബേസില്‍നിന്നു നല്കിയ 100 ബയോഡേറ്റകളില്‍ നിന്നു തിരഞ്ഞെടുക്കപ്പെട്ട 40 മലയാളികള്‍ക്കാണ് ആദ്യഘട്ടത്തില്‍ നിയമനം നല്‍കുന്നത്.
കുവൈത്തില്‍ സ്വദേശിവല്‍ക്കരണ നടപടികളുടെ കാര്യക്ഷമത നിരീക്ഷിക്കാന്‍ സ്ഥിരം സംവിധാനം വരുന്നു. സ്വദേശിവല്‍ക്കരണം കൃത്യമായി നടപ്പാക്കുന്നുണ്ടോ എന്ന് നിരീക്ഷക്കാനും ബാഹ്യ ഇടപെടലുകള്‍ ഇല്ലാതാക്കാനും ആണ് സംവിധാനം കൊണ്ട് ലക്ഷ്യമിടുന്നത്.
കുവൈത്തില്‍ താമസ നിയമം ലംഘിച്ചു കഴിയുന്നവരെ പിടികൂടാന്‍ ആഭ്യന്തരമന്ത്രാലയം പ്രത്യേക ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കുന്നു. പൊതു മാപ്പ് പൂര്‍ത്തിയായ ശേഷവും ഒരു ലക്ഷത്തിലേറെ അനധികൃത താമസക്കാര്‍ അവശേഷിക്കുന്നത് ഏറെ ഗൗരവത്തോടെയാണ് അധികൃതര്‍ കാണുന്നത്.
നിയമ വിരുദ്ധമായി മരുപ്രദേശങ്ങളില്‍ നിര്‍മ്മിച്ച ടെന്റുകള്‍ അധികൃതര്‍ പൊളിച്ചുനീക്കി. കുവൈത്തിലെ ജഹ്റ, അഹ്മദി എന്നീ ഗവര്‍ണറേറ്റ് പരിധിയിലെ മരുപ്രദേശങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ റെയ്ഡിലാണ് അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിച്ചു നീക്കിയത്.
രാജ്യത്തെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ പൊതുഗതാഗത സംവിധാനങ്ങള്‍ പ്രോത്സാഹിപ്പിക്കണമെന്ന് കുവൈത്ത് സൊസൈറ്റി ഓഫ് എഞ്ചിനിയേഴ്സ്. ഗതാഗതക്കുരുക്കിന് വിദേശികളെ മാത്രം പഴി പറയുന്നതില്‍ കാര്യമില്ലെന്നും പകരം അടിസ്ഥാന സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുകയാണ് വേണ്ടതെന്നും സൊസൈറ്റി അഭിപ്രായപ്പെട്ടു.
കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര പോകുന്നവര്‍ പരിചയമില്ലാത്തവരുടെ ഹാന്‍ഡ് ബാഗുകള്‍ സ്വീകരിക്കരുതെന്ന് ജനറല്‍ കസ്റ്റംസ് വിഭാഗം നിര്‍ദേശിച്ചു. കുറച്ചുനേരത്തേക്ക്പോലും അന്യരുടെ ബാഗുകള്‍ സ്വീകരിക്കുന്നത് ഒഴിവാക്കണം.
വിദേശികള്‍ നാട്ടിലേക്കയക്കുന്ന പണത്തിനു നികുതി ഏര്‍പ്പെടുത്തണമെന്ന നിര്‍ദേശം കുവൈത്ത് മന്ത്രിസഭ നിരാകരിച്ചു. റെമിറ്റന്‍സ് ടാക്സ് നടപ്പാക്കിയാല്‍ സമ്പദ്ഘടനയില്‍ വിപരീത ഫലങ്ങള്‍ ഉണ്ടാക്കും എന്ന് വിലയിരുത്തിയാണ് മന്ത്രിസഭ നിര്‍ദേശം തള്ളിയത്.