Currency

കുവൈത്തില്‍ ആഗസ്റ്റ് ഒന്നുമുതല്‍ വീണ്ടും ചെമ്മീന്‍ തീന്‍മേശയില്‍

സ്വന്തം ലേഖകന്‍Saturday, July 28, 2018 2:29 pm

കുവൈത്ത് സിറ്റി: രാജ്യത്തിന്റെ സമുദ്രപരിധിയില്‍നിന്ന് ചെമ്മീന്‍ പിടിക്കാന്‍ ഏര്‍പ്പെടുത്തിയ വിലക്ക് ബുധനാഴ്ച നീങ്ങും. മാസങ്ങള്‍ നീണ്ട ഇടവേളക്കുശേഷമാണ് ഇഷ്ടവിഭവമായ തദ്ദേശീയ ചെമ്മീന്‍ വീണ്ടും സ്വദേശികളുടെയും വിദേശികളുടെയും തീന്‍മേശകളില്‍ സ്ഥാനം പിടിക്കുന്നത്.

ആഗസ്റ്റ് ഒന്നുമുതല്‍ ജനുവരി 31 വരെയാണ് കുവൈത്തില്‍ ചെമ്മീന്‍ സീസണ്‍. പ്രജനന സമയം കണക്കിലെടുത്താണ് ഫെബ്രുവരി ഒന്നുമുതല്‍ ജൂലൈ 31 വരെ ചെമ്മീന്‍ വേട്ടക്ക് വിലക്ക് ഏര്‍പ്പെടുത്തുന്നത്. അന്തര്‍ദേശീയ സമുദ്രപരിധിയില്‍ മത്സ്യബന്ധനത്തിനിറങ്ങുമ്പോള്‍ ചട്ടങ്ങളും നിയന്ത്രണങ്ങളും പാലിക്കണമെന്ന് അധികൃതര്‍ പറഞ്ഞു.

അറേബ്യന്‍ തീരത്തുതന്നെ ഏറ്റവും കൂടുതല്‍ ചെമ്മീനുള്ള മേഖലയാണ് കുവൈത്ത് തീരം എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. വര്‍ഷത്തില്‍ 1000 ടണ്‍ ചെമ്മീനെങ്കിലും കുവൈത്ത് വിപണിയില്‍ എത്താറുണ്ടെന്നാണ് കണക്ക്. കുവൈത്തിന്റെ സമുദ്രപരിധിയില്‍നിന്ന് ചെമ്മീന്‍ പിടിക്കുന്നതിന് വിലക്കുള്ള കാലത്ത് സൗദി ഉള്‍പ്പെടെ വിദേശരാജ്യങ്ങളില്‍നിന്ന് എത്തുന്ന ചെമ്മീന്‍ ആണ് വിപണിയില്‍ ഉണ്ടാവാറുള്ളത്. ഇതിന് പതിവിലേറെ വില കൂടുതലുണ്ടാവാറുണ്ട് ഈ കാലത്ത്. വിലക്ക് നീങ്ങിയതോടെ വില സാധാരണ ഗതിയിലാവും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x