ബര്‍ക്ക വ്യവസായ മേഖലയിലെ റൗണ്ട് എബൗട്ട് മുതല്‍ വാദി മിസ്തല്‍ റൗണ്ട് എബൗട്ട് വരെയുള്ള റോഡിന്റെ ദൈര്‍ഘ്യം 38 കിലോമീറ്ററാണ്. അല്‍ മസലമാത്ത് മേഖലയില്‍ നിന്ന് തുടങ്ങി നഖലിലെ അല്‍ സാദിയ മേഖല വരെയുള്ള അവസാനഘട്ട ജോലികള്‍ പൂര്‍ത്തീകരിച്ചശേഷമാണ് റോഡ് ഗതാഗതത്തിനായി തുറന്നത്.
പുതിയ മാനദണ്ഡമനുസരിച്ച് ലഘുവായത് മുതല്‍ സാമാന്യം നല്ല കോവിഡ് ലക്ഷണങ്ങള്‍ വരെയുള്ള വരെ പരിശോധനയില്ലാതെ തന്നെ പോസിറ്റീവ് കേസ് ആയി പരിഗണിക്കുകയും ഹെല്‍ത്ത്കെയര്‍ സംവിധാനത്തില്‍ പേര് ചേര്‍ക്കുകയും ചെയ്യും. ഇവര്‍ 14 ദിവസം വീടുകളിലോ താമസ സ്ഥലങ്ങളിലോ ഐസൊലേഷന്‍ പൂര്‍ത്തീകരിക്കുകയാണ് വേണ്ടതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ജൂലൈ 30 വ്യാഴാഴ്ച മുതല്‍ ഓഗസ്റ്റ് ആറ് വ്യാഴാഴ്ച വരെ രാജ്യത്തെ സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് വലിയ പെരുന്നാള്‍ അവധിയായിരിക്കും. ആദ്യം ജൂലൈ 30 മുതല്‍ ഓഗസ്റ്റ് മൂന്ന് വരെയായിരുന്നു അവധി പ്രഖ്യാപിച്ചിരുന്നത്. വലിയ പെരുന്നാള്‍ അവധിക്ക് ശേഷം ഓഗസ്റ്റ് 9 മുതല്‍ രാജ്യത്തെ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കും.
കോവിഡ് രോഗ ലക്ഷണങ്ങളുള്ളവര്‍ 10 ദിവസം സ്വയം ഐസോലേഷനില്‍ പോകണം. ലഘുവായത് മുതല്‍ സാമാന്യം നല്ല കോവിഡ് ലക്ഷണങ്ങള്‍ വരെയുള്ളവരെ പരിശോധനയില്ലാതെ തന്നെ പോസിറ്റീവ് കേസ് ആയി പരിഗണിക്കുകയും ഹെല്‍ത്ത്കെയര്‍ സംവിധാനത്തില്‍ പേര് ചേര്‍ക്കുകയും ചെയ്യും. കടുത്ത ജലദോഷം, 38 ഡിഗ്രിക്ക് മുകളില്‍ പനി, ചുമ, ശ്വാസംതടസം എന്നിവയാണ് കോവിഡ് ലക്ഷണങ്ങള്‍.
15 ദിവസം അടച്ചിടാനാണ് ഒമാന്‍ സുപ്രിം കമ്മറ്റിയുടെ തീരുമാനം. ലോക്ക് ഡൗണ്‍ ഓഗസ്റ്റ് എട്ട് വരെ തുടരും. രാത്രി ഏഴു മുതല്‍ പുലര്‍ച്ചെ ആറുമണി വരെ ആയിരിക്കും നിയന്ത്രണം. കാല്‍നട യാത്ര പോലും ഈ സമയത്ത് അനുവദിക്കില്ല. പൊതു സ്ഥലങ്ങളില്‍ ഒത്തു ചേരുന്നത് നിരോധിച്ചു കൊണ്ടും വാണിജ്യ സ്ഥാപനങ്ങള്‍ അടച്ചിടാനുമാണ് സുപ്രിം കമ്മിറ്റിയുടെ തീരുമാനം.
കൊവിഡ് പ്രതിസന്ധി മൂലം ഇന്ത്യയടക്കമുള്ള വിവിധ രാജ്യങ്ങളില്‍ കുടുങ്ങിയ, ഒമാനിലെ സ്ഥിര താമസ വിസയുള്ളവര്‍ക്ക് രാജ്യത്തേക്ക് മടങ്ങി വരാമെന്ന് ഗതാഗത വകുപ്പ് മന്ത്രി ഡോ. അഹമ്മദ് മുഹമ്മദ് അല്‍ ഫുത്തേസി പറഞ്ഞു. ഒമാനിലേക്ക് വരുന്നവര്‍ക്ക് 14 ദിവസത്തെ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറൈന്റന് നിര്‍ബന്ധമാണ്.
നിലവില്‍ 180 ദിവസത്തില്‍ കൂടുതല്‍ രാജ്യത്തിനു പുറത്ത് നിന്നാല്‍ ഒമാനിലേക്ക് പ്രവേശിക്കാനുള്ള വിസയുടെ സാധുത ഇല്ലാതാകുമായിരുന്നു. പുതിയ പ്രഖ്യാപനം അനുസരിച്ച് 180 ദിവസത്തില്‍ കൂടുതല്‍ രാജ്യത്തിന് പുറത്ത് തങ്ങിയ, സ്ഥിര താമസ വിസയുള്ളവര്‍ക്ക് മടങ്ങി വരാനാവും. കൊവിഡ് വ്യാപനത്തിന് തൊട്ടുമുമ്പ് അവധിക്ക് നാട്ടില്‍ പോയ മലയാളികളടക്കമുള്ളവര്‍ക്ക് ആശ്വാസം നല്കുന്ന തീരുമാനമാണിത്.
കോവിഡ് വ്യാപനം തടയുന്നതിനായി ജൂലൈ 25 മുതല്‍ രാജ്യത്തെ മുഴുവന്‍ ഗവര്‍ണറേറ്റുകളും അടച്ചിടാന്‍ സുപ്രീം കമ്മിറ്റി യോഗം തീരുമാനിച്ചു. ആഗസ്റ്റ് എട്ടുവരെ ലോക്ഡൗണ്‍ നിലവിലുണ്ടാകും. രണ്ടാഴ്ച നീളുന്ന ലോക്ഡൗണ്‍ കാലയളവില്‍ രാത്രി ഏഴുമുതല്‍ പുലര്‍ച്ചെ ആറുവരെ രാജ്യത്തെ എല്ലാത്തരം സഞ്ചാരങ്ങളും തടയും.
20 റിയാലായിരുന്നത് 100 റിയാലായാണ് ഉയര്‍ത്തിയത്. ഇത് സംബന്ധിച്ച ആര്.ഒ.പിയുടെ ഉത്തരവ് ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ചു. പൊതുസ്ഥലങ്ങള്‍ക്ക് പുറമെ വാണിജ്യ-വ്യവസായ കേന്ദ്രങ്ങള്‍, സര്‍ക്കാര്‍-സ്വകാര്യ മേഖല ഓഫീസുകള്‍, പൊതു ഗതാഗതം തുടങ്ങിയ സ്ഥലങ്ങളില്‍ മുഖാവരണം ധരിക്കാത്തവര്‍ ഈ തുക പിഴയായി അടക്കേണ്ടി വരുമെന്ന് ഉത്തരവില്‍ പറയുന്നു.
അറബിക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ ഫലമായി ഒമാനിലെ ദോഫാര്‍, അല്‍ വുസ്ത ഗര്ണറേറ്റുകളില് മഴ തുടങ്ങി. തിങ്കളാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഒമാന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറത്തിറക്കിയ മുന്നറിയിപ്പില്‍ പറയുന്നു. ശനി, ഞായര്‍ ദിവസങ്ങളിലായി 40 മുതല്‍ 80 മില്ലീലിറ്റര്‍ വരെ മഴ ലഭിക്കാനിടയുണ്ട്.