
മസ്‌കറ്റ്: ഒമാനില്‍ വലിയ പെരുന്നാള്‍ അവധി നീട്ടി. വലിയ പെരുന്നാള്‍ അവധി മൂന്നു ദിവസം കൂടി അധികം നല്‍കുവാന്‍ ദിവാന്‍ ഓഫ് റോയല്‍ കോര്‍ട്ടിന് ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക്ക് അല്‍ സൈദ് നിര്‍ദ്ദേശം നല്‍കി.
ജൂലൈ 30 വ്യാഴാഴ്ച മുതല്‍ ഓഗസ്റ്റ് ആറ് വ്യാഴാഴ്ച വരെ രാജ്യത്തെ സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് വലിയ പെരുന്നാള്‍ അവധിയായിരിക്കും. ആദ്യം ജൂലൈ 30 മുതല്‍ ഓഗസ്റ്റ് മൂന്ന് വരെയായിരുന്നു അവധി പ്രഖ്യാപിച്ചിരുന്നത്. വലിയ പെരുന്നാള്‍ അവധിക്ക് ശേഷം ഓഗസ്റ്റ് 9 മുതല്‍ രാജ്യത്തെ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.