
മസ്‌കറ്റ്: അറബിക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ ഫലമായി ഒമാനിലെ ദോഫാര്‍, അല്‍ വുസ്ത ഗര്‍ണറേറ്റുകളില്‍ മഴ തുടങ്ങി. തിങ്കളാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഒമാന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറത്തിറക്കിയ മുന്നറിയിപ്പില്‍ പറയുന്നു. ശനി, ഞായര്‍ ദിവസങ്ങളിലായി 40 മുതല്‍ 80 മില്ലീലിറ്റര്‍ വരെ മഴ ലഭിക്കാനിടയുണ്ട്.
ശക്തമായ കാറ്റും ഉണ്ടാകും. കടല്‍ പ്രക്ഷുബ്ധമായിരിക്കും. അറബിക്കടലിലെ തിരമാലകള്‍ നാല് മീറ്റര്‍ വരെ ഉയരാനും സാധ്യതയുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.