മസ്‌കത്ത്: ബര്‍ക്ക-നഖല്‍ ഇരട്ടപ്പാത ഗതാഗതത്തിനായി തുറന്നുകൊടുത്തു. ബര്‍ക്ക വ്യവസായ മേഖലയിലെ റൗണ്ട് എബൗട്ട് മുതല്‍ വാദി മിസ്തല്‍ റൗണ്ട് എബൗട്ട് വരെയുള്ള റോഡിന്റെ ദൈര്‍ഘ്യം 38 കിലോമീറ്ററാണ്. അല്‍ മസലമാത്ത് മേഖലയില്‍ നിന്ന് തുടങ്ങി നഖലിലെ അല്‍ സാദിയ മേഖല വരെയുള്ള അവസാനഘട്ട ജോലികള്‍ പൂര്‍ത്തീകരിച്ചശേഷമാണ് റോഡ് ഗതാഗതത്തിനായി തുറന്നത്.
ഏഴ് ഇന്റര്‍ചേഞ്ചുകളും രണ്ട് വാദികള്‍ക്ക് മുകളിലൂടെയുള്ള പാലങ്ങളും അഞ്ച് റൗണ്ട് എബൗട്ടുകളും റോഡിലുണ്ട്. ഇതോടൊപ്പം വാഹനങ്ങള്‍ക്കായി ഒരു അണ്ടര്‍ പാസ്, കാല്‍ നടക്കാര്‍ക്കായി ആറ് ഭൂഗര്‍ഭ ടണലുകള്‍, കാല്‍ നടക്കാര്‍ക്ക് ഒരു ഓവര്‍ പാസ്, 27 കിലോമീറ്റര്‍ സര്‍വിസ് എന്നിവയും ഇതിന്റെ ഭാഗമാണ്.
ഒരു വശത്തേക്ക് 3.75 മീറ്റര്‍ നീളമുള്ള രണ്ട് ലൈനുകളാണ് ഉള്ളത്. പ്രൊട്ടക്ടിവ് ബാരിയറുകളടക്കം സുരക്ഷ മാനദണ്ഡങ്ങളോടെയാണ് റോഡിന്റെ നിര്‍മാണം. ബര്‍ക്ക, വാദി അല്‍ മആവീല്‍, നഖല്‍, അല്‍ അവാബി വിലായത്തുകള്‍ക്കിടയിലുള്ള ഗതാഗതം സുഗമമാക്കാന്‍ സഹായിക്കുന്നതാണ് പുതിയ റോഡ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.