വ്യവസായം, ട്രാവല്‍ ആന്‍ഡ് ടൂറിസം, ചരക്കുഗതാഗതം എന്നീ മേഖലകളില്‍ സ്വദേശിവത്കരണ തോത് 2017നെ അപേക്ഷിച്ച് എട്ട് ശതമാനമാണ് ഉയര്‍ന്നത്. അടുത്ത വര്‍ഷത്തോടെ മൂന്ന് വിഭാഗങ്ങളിലുമായുള്ള സ്വദേശിവത്കരണ തോത് മൂന്നര ശതമാനംകൂടി ഉയരുമെന്ന പ്രതീക്ഷയിലാണ് മന്ത്രാലയം. ഇതുമായി ബന്ധപ്പെട്ട പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കി വരുകയാണെന്ന് മന്ത്രാലയം അധികൃതര്‍ വ്യക്തമാക്കുന്നു.
രാജ്യത്തെ സര്‍ക്കാര്‍, സ്വകാര്യ സര്‍വകലാശാലകളില്‍നിന്ന് പുറത്തിറങ്ങിയ പുതിയ ബിരുദധാരികളെയും തൊഴിലന്വേഷകരെയും ഉള്‍ക്കൊള്ളിക്കുന്നതിന്റെ ഭാഗമായാണിത്. ആരോഗ്യ സ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളില്‍ സ്വദേശികളെ നിയമിക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. ജോലിക്ക് യോഗ്യതയും കാര്യക്ഷമതയും താല്പര്യവുമുള്ളവര് ആരോഗ്യ മന്ത്രാലയത്തിലെ അപ്പോയ്ന്മെന്റ്സ് ആന്‍ഡ് മൊബിലിറ്റി വിഭാഗത്തില്‍ വ്യക്തിപരമായി ബന്ധപ്പെടണമെന്നും പ്രസ്താവനയില്‍ അറിയിച്ചു.
ഒമാനില്‍ വിവിധ ജോലികള്‍ക്ക് ഏര്‍പ്പെടുത്തിയ വീസാ നിരോധനം ആറു മാസം കൂടി തുടരും. കണ്‍സ്ട്രക്ഷന്‍, ക്ലീനിംഗ് എന്നീ ജോലികള്‍ക്കുള്ള വീസാ നിരോധനമാണ് തുടരുകയെന്ന് മാന്‍പവര്‍ മന്ത്രാലയം വ്യക്തമാക്കി. എന്നാല്‍, നൂറില്‍ കൂടുതല്‍ തൊഴിലാളികളുള്ള കമ്പനികള്‍ക്ക് നിയന്ത്രണം ബാധകമല്ലെന്നും മന്ത്രാലയം അറിയിച്ചു.
റിമോട്ട് കണ്ട്രോള് വിമാനങ്ങള്‍, അല്ലെങ്കില്‍ മറ്റു പറക്കുന്ന വസ്തുക്കള്‍ എന്നിവ ഉപയോഗിക്കുന്നതും നിയമവിരുദ്ധമാണെന്ന് പുതിയ വ്യോമയാന നിയമത്തിലെ 27ാം വകുപ്പില്‍ പറയുന്നു. 76/2019ാം നമ്പര്‍ രാജകീയ ഉത്തരവുപ്രകാരമാണ് പുതിയ വ്യോമയാന നിയമം പ്രസിദ്ധീകരിച്ചത്. യാത്രാവിമാനങ്ങളില്‍ സഞ്ചരിക്കുന്നവര്‍ ബന്ധപ്പെട്ട അധികൃതരുടെ അനുമതിയില്ലാതെ ആയുധങ്ങള്‍, പടക്കോപ്പുകള്‍, സ്ഫോടകവസ്തുക്കള്‍ അല്ലെങ്കില്‍ എന്തെങ്കിലും അപകടകരമായതോ എളുപ്പത്തില്‍ തീപിടിക്കുന്നതോ ആയ വസ്തുക്കളോ കൈവശംവെക്കാനോ കൊണ്ടുപോകാനോ പാടുള്ളതല്ലെന്നും പുതിയ നിയമത്തില്‍ നിഷ്കര്‍ഷിക്കുന്നു.
ഒമാനില്‍ വിവിധ മേഖലകളില്‍ മാന്‍പവര്‍ മന്ത്രാലയം താല്കാലിക വിസ നിയന്ത്രണം പ്രഖ്യാപിച്ചു. നിര്‍മ്മാണം, ശുചീകരണം എന്നീ മേഖലകളിലെ സ്വകാര്യ കമ്പനികള്‍ക്ക് വിദേശി ജീവനക്കാരെ നിയമിക്കാന്‍ അടുത്ത ആറുമാസത്തേക്ക് വിസ അനുവദിക്കില്ല. എന്നാല്‍ നൂറ് ജീവനക്കാരിലധികം ജോലി ചെയ്യുന്ന കമ്പനികള്‍ക്ക് ഇത് ബാധകമാവില്ലെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ രോഗിയെയും മരുന്നിനെയും കുറിച്ചുള്ള എല്ലാ വിവരങ്ങളും രേഖപ്പെടുത്തിയിരിക്കണം. മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെ ഭാഗമായി രോഗിയുടെ ആറ് മാസത്തില്‍ കൂടുതല്‍ കാലപഴക്കമില്ലാത്ത ഡോക്ടറുടെ കുറിപ്പടിയും വേണം. കുറിപ്പടിയില്‍ രോഗിയുടെ പേര് വയസ് അടക്കമുള്ള വിവരങ്ങളും ഡോക്ടറുടെ ഒപ്പും പേരും മറ്റ് വിവരങ്ങളും അടങ്ങിയ സീലും നിര്‍ബന്ധമാണ്.
ഇന്നും നാളെയും മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രവും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തെക്കന്‍ ഇറാനില്‍ രൂപംകൊണ്ട തീവ്രമായ ന്യൂനമര്‍ദ്ദത്തിന്റെ ഫലമായാണ് ഒമാന്റെ വടക്കന്‍ മേഖലകളില്‍ ശക്തമായ കാറ്റും മഴയും തുടരുന്നത്. ബാത്തിന, ബുറൈമി , ദാഹിരാ, ദാഖിലിയ എന്നി ഗവര്‍ണറേറ്റുകളില്‍ ആണ് കനത്ത മഴ പെയ്യുന്നത്. ശക്തമായ പൊടിക്കാറ്റിനെ തുടര്‍ന്ന് ദൂരക്കാഴ്ചക്ക് തടസ്സം ഉണ്ടായത് നിരത്തുകളിലെ വാഹന ഗതാഗതത്തെയും സാരമായി ബാധിച്ചു.
ഇടിയുടെ അകമ്പടിയോടെയാണ് മഴയെത്തിയത്. ആലിപ്പഴ വര്‍ഷവും ശക്തമായ പൊടിക്കാറ്റും നിരവധിയിടങ്ങളില്‍ ഉണ്ടായി. ശനിയാഴ്ച ഉച്ചക്കുശേഷം മുസന്ദമില്‍ നിന്നാണ് മഴയുടെ തുടക്കം. മുസന്ദമിലെ വിവിധയിടങ്ങളില്‍ വാദികള്‍ നിറഞ്ഞൊഴുകി. ഷിനാസില്‍ ശക്തമായ കാറ്റില്‍ കാര്ഷെഡുകളുടെ അടക്കമുള്ള ഷീറ്റുകള്‍ പറന്നുപോയി. പൊടിക്കാറ്റിനെ തുടര്‍ന്ന് ദൂരക്കാഴ്ച തടസ്സപ്പെട്ടതോടെ വാഹനഗതാഗതവും മന്ദഗതിയിലായി.
മികച്ച ആരോഗ്യ പരിരക്ഷ ഉറപ്പാക്കാന്‍ ഡോക്ടറുടെ സേവനം, സൗകര്യങ്ങളുള്ള ക്വാര്‍േട്ടഴ്സ്, നല്ല കാന്റീന് സൗകര്യം, വൃത്തിയുള്ള ശുചിമുറികള്‍ എന്നിവ ഉണ്ടാകണം. നഗരസഭയുടെ പുതിയ നിര്‍ദേശപ്രകാരം അഞ്ഞൂറും അതിന് മുകളിലും ആളുകള്‍ താമസിക്കുന്ന ക്യാമ്പുകളില്‍ റെസിഡന്റ് ഫിസിഷ്യനെ നിയമിക്കുകയും മെഡിക്കല്‍ ക്ലിനിക്ക് ഉണ്ടായിരിക്കുകയും വേണം. ക്യാമ്പിലെ താമസക്കാരുടെ എണ്ണം നൂറിനും അഞ്ഞൂറിനും മുകളിലാണെങ്കില്‍ യോഗ്യതയുള്ള നഴ്സുമാരുടെ ചുമതലയിലുള്ള ഫസ്റ്റ് എയ്ഡ് സെന്റര്‍ ഉണ്ടാകണം.
നവംബര്‍ 30 വരെയുള്ള നിരവധി സര്‍വീസുകള്‍ റദ്ദാക്കിയതായി ഒമാന്‍ എയര്‍ അറിയിച്ചു. ബോയിങ് 737 മാക്സ് വിഭാഗത്തിലുള്ള വിമാനങ്ങള്‍ക്ക് ഒമാന്‍ പബ്ലിക് അതോരിറ്റി ഫോര്‍ സിവില്‍ ഏവിയേഷന്‍ ഏര്‍പ്പെടുത്തിയ വിലക്ക് തുടരുന്ന സാഹചര്യത്തിലാണ് സര്‍വീസുകള്‍ റദ്ദാക്കേണ്ടിവരുന്നത്. ഇന്ത്യയിലേക്കുള്ള സര്‍വീസുകളും റദ്ദാക്കിയവയില്‍ ഉള്‍പ്പെടുന്നു.