ഒമാനില്‍ കനത്ത മഴയും ഇടിമിന്നലും തുടരുന്നു. ബുറൈമി, ദാഹിറ, നോര്‍ത്ത് ബാത്തിന, ദാഖിലിയ എന്നിവിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മുസന്ദം ഗവര്‍ണറേറ്റ്, സൗത്ത് ബാത്തിന, ബുറൈമി, ദാഖിലിയ, ദാഹിറ, മസ്കത്ത് എന്നിവിടങ്ങളില്‍ ശക്തമായ ഇടിമിന്നലിനൊപ്പം കാറ്റിനും സാധ്യതയുണ്ട്.