ആദ്യ ഘട്ടമായി അധ്യാപക തസ്തികകളിലെ 2469 വിദേശികള്‍ക്ക് പകരം സ്വദേശികളെ നിയമിച്ചതായി തൊഴില്‍ വകുപ്പ് അറിയിച്ചു. പുതുതായി തൊഴില്‍ നല്കിയവരില് 1455 പേര് പുരുഷന്മാരാണ്. ഇസ്ലാമിക് എജ്യുക്കേഷന്‍, കെമിസ്ട്രി, ഫിസിക്സ്, ബയോളജി, ഐ.ടി, സ്പെഷ്യല്‍ എജ്യുക്കേഷന്‍ തുടങ്ങി 22 വിഭാഗങ്ങളിലാണ് വിദേശികളെ മാറ്റി സ്വദേശികളെ നിയമിച്ചത്.