Currency

Muscat

oman-ban

പള്ളികള്‍ അടക്കും, ഭക്ഷണശാലകളില്‍ നിന്ന് പാഴ്‌സല്‍ മാത്രം; കര്‍ശന നിയന്ത്രണങ്ങളുമായി ഒമാന്‍

ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പള്ളികളില്‍ നമസ്‌കാരം ഉണ്ടാവില്ല. ബാങ്ക് വിളി മാത്രമാണ് പള്ളികളില്‍ നിന്ന് ഉണ്ടാവുക. ഇതര മതസ്ഥരുടെ ദേവാലയങ്ങളും അടക്കണം. റസ്റ്റോറന്റുകളിലും കഫേകളിലും ഹോട്ടലുകളിലും ഭക്ഷണം ഇരുന്ന് കഴിക്കുന്നത് നിരോധിച്ചു. പാഴ്‌സലുകള്‍ മാത്രമേ നല്‍കാന്‍ പാടുള്ളൂ. ഷോപ്പിങ് മാളുകളില്‍ ഭക്ഷ്യവസ്തുക്കളും അവശ്യഉല്‍പന്നങ്ങളും വില്‍ക്കുന്ന സ്ഥാപനങ്ങള്‍, ക്ലിനിക്കുകള്‍, ഫാര്‍മസികള്‍, കണ്ണടകടകള്‍ എന്നിവയൊഴികെയുള്ള സ്ഥാപനങ്ങള്‍ അടച്ചിടണം

Top
x