മസ്‌കത്ത്: ഒമാനില്‍ വീണ്ടും രാത്രികാല യാത്രാവിലക്ക് ഏര്‍പ്പെടുത്താന്‍ സുപ്രീം കമ്മിറ്റി തീരുമാനിച്ചു. മാര്‍ച്ച് 28 ഞായറാഴ്ച മുതല്‍ ഏപ്രില്‍ എട്ട് വ്യാഴാഴ്ച വരെയാണ് രാജ്യവ്യാപകമായുള്ള ഭാഗിക കര്‍ഫ്യൂ പ്രാബല്യത്തില്‍ ഉണ്ടാവുക. രാത്രി എട്ട് മണി മുതല്‍ പുലര്‍ച്ചെ അഞ്ച് മണി വരെ വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിടുന്നതിനൊപ്പം വാഹന സഞ്ചാരത്തിനും ആളുകള്‍ പുറത്തിറങ്ങുന്നതിനും വിലക്കുണ്ടായിരിക്കും.
നിലവില്‍ ഒമാനില്‍ വാണിജ്യ സ്ഥാപനങ്ങളുടെ രാത്രി അടച്ചിടല്‍ പ്രാബല്യത്തിലുണ്ട്. ഇത് ഏപ്രില്‍ മൂന്നിന് അവസാനിക്കാനിരിക്കെയാണ് സുപ്രീം കമ്മിറ്റിയുടെ പുതിയ തീരുമാനം. രാജ്യത്തെ കോവിഡ് സാഹചര്യം വിലയിരുത്തുമ്പോള്‍ ഏപ്രില്‍ ഒന്ന് മുതല്‍ മെയ് 30 വരെയുള്ള രണ്ട് മാസക്കാലം ഏറെ പ്രയാസമേറിയതാകുമെന്നാണ് വിദഗ്ധ സംഘത്തിന്റെ വിലയിരുത്തലെന്ന് സുപ്രീം കമ്മിറ്റി അറിയിച്ചു.
സര്‍ക്കാര്‍ സ്‌കൂളുകളില്‍ 12ാം ഗ്രേഡ് ഒഴിച്ചുള്ളവയിലെ വിദ്യാര്‍ഥികളുടെ ഓണ്‍ലൈന്‍ ക്ലാസുകള്‍ ഏപ്രില്‍ എട്ട് വരെ നീട്ടാനും സുപ്രീം കമ്മിറ്റി യോഗം തീരുമാനിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.