മസ്‌കത്ത്: ഒമാനിലെ ഇന്ത്യന്‍ സ്‌കൂള്‍ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് മാര്‍ച്ച് 18ന് നടക്കും. കൊവിഡ് പശ്ചാത്തലത്തില്‍ രണ്ട് തവണകളിലായി ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് നീട്ടി വെക്കുകയും നിലവിലെ കമ്മിറ്റിക്ക് ആറ് മാസം കൂടി കാലാവധി നീട്ടി നല്‍കുകയുമായിരുന്നു.
ഇന്ത്യന്‍ സ്‌കൂള്‍ ഡയറക്ടര്‍ ബോര്‍ഡ് നിലവിലെ കമ്മിറ്റിയുടെ കാലാവധി മാര്‍ച്ച് 31ന് കഴിയും. ഏപ്രില്‍ ആദ്യത്തിലാണ് പുതിയ ഭരണസമിതി ചുമതലയേല്‍ക്കുക. വോട്ടെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ട രക്ഷിതാക്കളുടെ പ്രതിനിധികളായ അഞ്ചുപേരില്‍ നിന്നാണ് ചെയര്‍മാനെ കണ്ടെത്തേണ്ടത്.
വിജയിച്ച അഞ്ച് പേരില്‍ രണ്ട് പേര്‍ മലയാളികളാണ്. രണ്ട് വര്‍ഷമാണ് 21 ഇന്ത്യന്‍ സ്‌കൂളുകളെ നിയന്ത്രിക്കുന്ന ഭരണ സമിതിയുടെ കാലാവധി. രക്ഷിതാക്കളുടെ പ്രതിനിധികള്‍ക്ക് പുറമെ എംബസി നാമനിര്‍ദേശം ചെയ്യുന്ന മൂന്ന് പേരുള്‍പ്പടെ 15 പേരാണ് ഇന്ത്യന്‍ സ്‌കൂള്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.