ഒക്ടോബര്‍ 1 വരെ നിശ്ചിത റൂട്ടുകളിലെ സര്‍വീസുകള്‍ വിവിധ ഘട്ടങ്ങളിലായി റദ്ദാക്കി. കോഴിക്കോട്, ഹൈദരാബാദ്, സലാല, ബംഗളൂരു, മുംബൈ, ദുബായ്, ബഹ്റൈന്‍, ഗോവ, ദോഹ, അമ്മാന്, കറാച്ചി എന്നീ സെക്ടറുകളിലേക്കുള്ള സര്‍വീസുകളാണ് റദ്ദാക്കിയിരിക്കുന്നത്.
യാത്രക്കാര്‍ ചെക്ക്ഡ് ലഗേജുകളില്‍ ലാപ്ടോപ്പ് കൊണ്ടുപോകുന്നതിനാണ് വിലക്കുള്ളത്. ഹാന്‍ഡ് ബാഗേജായി കൊണ്ടുപോകുന്നതിന് വിലക്കില്ല. ബാറ്ററി അമിതമായി ചൂടാകുന്നത് മൂലം പൊട്ടിത്തെറിക്കാനുള്ള സാധ്യത മുന്‍ നിര്‍ത്തി ചില മോഡല്‍ മാക്ബുക്ക് പ്രോ ലാപ്പ്ടോപ്പുകള്‍ നിര്‍മാതാക്കളായ ആപ്പിള്‍ കമ്പനി തിരിച്ചുവിളിച്ചതിന്റെ പശ്ചാത്തലത്തിലാണ് നടപടി.
ഒമാനില്‍ നിയമലംഘനം നടത്തിയ 39 പ്രവാസികളെ അറസ്റ്റ് ചെയ്തതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരാണിവര്‍. അറസ്റ്റിലായവരില്‍ ഒരു സ്ത്രീയും ഉള്‍പ്പെടുന്നു. താമസ, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്.
സലാം എയര്‍ സെപ്തംബര്‍ പത്തു മുതല്‍ അബുദാബിയിലേക്ക് സര്‍വീസ് ആരംഭിക്കുന്നു. ചൊവ്വ, ബുധന്‍, വ്യാഴം, ശനി എന്നിങ്ങനെ ആഴ്ചയില്‍ നാലു ദിവസമാകും മസ്കത്ത്- അബുദാബി സര്‍വീസുകള്‍. 29 റിയാലാണ് വണ്‍വേ ടിക്കറ്റ് നിരക്ക്.
തലസ്ഥാന ഗവര്‍ണറേറ്റില്‍ വാട്ടര്‍ തീം പാര്‍ക്ക് വരുന്നു. അല്‍ ബുസ്താന്‍ മേഖലയില്‍ നിര്‍മിക്കുന്ന പാര്‍ക്ക് അടുത്ത വര്‍ഷത്തോടെ പ്രവര്‍ത്തനസജ്ജമാകും. 42,000 മീറ്റര്‍ വിസ്തൃതിയിലാണ് പാര്‍ക്ക് നിര്‍മിക്കുന്നത്. 15 ദശലക്ഷം റിയാല്‍ ചെലവഴിച്ചുള്ള പദ്ധതി ഒമാനിലെത്തുന്ന സഞ്ചാരികളുടെ മറ്റൊരു പ്രധാന ആകര്‍ഷണം കൂടിയാകും.
പദ്ധതിയുടെ നിയമങ്ങള്‍ സംബന്ധിച്ച അന്തിമഘട്ട ചര്‍ച്ചകള്‍ നിയമകാര്യ മന്ത്രാലയത്തില്‍ നടന്നുവരുകയാണെന്ന് ‘ധമനി’ മേധാവി അഹ്മദ് അല്‍ മഅ്മരി പറഞ്ഞു. നിയമത്തില്‍ തൊഴിലുടമയുടെയും തൊഴിലാളിയുടെയും ഇന്‍ഷുറന്‍സ്, ആരോഗ്യ സ്ഥാപനങ്ങളുടെയുമെല്ലാം പങ്കാളിത്തം സംബന്ധിച്ച നിയമപരമായ ചട്ടക്കൂടുകള്‍ക്ക് രൂപം നല്‍കേണ്ടതുണ്ട്. കമ്പനികളെ വിഭാഗങ്ങളിലായി തിരിച്ചാകും പദ്ധതി നടപ്പാക്കുകയെന്നും അല്‍ മഅ്മരി പറഞ്ഞു.
സലാല ടൂറിസം ഫെസ്റ്റിവല്‍ സമാപിച്ചു. വര്‍ണാഭമായ കരിമരുന്ന് പ്രയോഗത്തോടെയും സംഗീത, നൃത്ത പരിപാടികളോടെയുമാണ് ഒരുമാസത്തിലധികം നീണ്ടുനിന്ന ഫെസ്റ്റിവലിന് ഔദ്യോഗികമായി വ്യാഴാഴ്ച തിരശ്ശീല വീണത്. കഴിഞ്ഞ ജൂലൈ 11നാരംഭിച്ച ഫെസ്റ്റിവലിന്റെ ഭാഗമായുള്ള സാംസ്കാരിക- കലാ പരിപാടികള്‍, വര്‍ക്ക്ഷോപ്പുകള്‍, ഷോപ്പിങ് മേള, സെമിനാറുകള്‍, വിവിധ തരം മത്സരങ്ങള്‍ തുടങ്ങിയവ ആയിരക്കണക്കിനാളുകളെയാണ് ആകര്‍ഷിച്ചത്.
സ്വകാര്യ വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകള്‍ പരിഷ്കരിച്ചിട്ടില്ലെന്ന് റോയല്‍ ഒമാന്‍ പൊലീസ്. നമ്പര്‍ പ്ലേറ്റുകളില്‍ മാറ്റം വരുത്തിയിട്ടില്ലെന്നും തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കരുതെന്നും പൊലീസ് അറിയിച്ചു. സാമൂഹിക മാധ്യമങ്ങളില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിച്ചതോടെയാണ് പൊലീസ് വിശദീകരണവുമായി രംഗത്തെത്തിയത്.
എടപ്പാള്‍ സ്വദേശി ഇസ്മായിലിന്റെ ഉടമസ്ഥതയില്‍ സുവൈഖ് ബലദിയ പാര്ക്കിന് സമീപമുള്ള ജുനൂബ് അല്‍ മദീന ഷോപ്പിങ് സെന്ററാണ് കത്തിനശിച്ചത്. വ്യാഴാഴ്ച വൈകീട്ട് മൂന്നോടെയാണ് തീപിടിത്തമുണ്ടായത്. രണ്ട് നിലകളുള്ള സെന്ററിന്റെ മുകളിലത്തെ നിലയില്‍നിന്നാണ് തീ പടര്‍ന്നതെന്ന് കരുതുന്നു. കടയിലുണ്ടായിരുന്ന ജീവനക്കാരും ഉപഭോക്താക്കളും പുറത്തിറങ്ങിയതിനാല്‍ ആളപായവും പരിക്കും ഒഴിവായി.
ഇന്ത്യയടക്കം രാജ്യങ്ങളില്‍ ഒമാെന്റ ടൂറിസം സാധ്യതകളെ കുറിച്ച് റോഡ്ഷോകളടക്കം ടൂറിസം വകുപ്പ് നടത്തുന്നുണ്ട്. ഇലക്ട്രോണിക് വിസയും ടൂറിസ്റ്റ് വിസയിലെത്തുന്നവര്‍ക്ക് ഹോട്ടല്‍ ബുക്കിങ് വേണമെന്ന വ്യവസ്ഥ ഒഴിവാക്കിയതുമെല്ലാം ഒമാനിലേക്കുള്ള സഞ്ചാരികളുടെ വരവ് വര്‍ധിപ്പിക്കാന്‍ വഴിയൊരുക്കി.