Currency

ഒമാനില്‍ വാഹനാപകടത്തില്‍ ഇന്ത്യന്‍ കുടുംബത്തിലെ മൂന്നു പേര്‍ക്ക് ദാരുണാന്ത്യം

സ്വന്തം ലേഖകന്‍Saturday, September 14, 2019 1:43 pm

മസ്‌കത്ത്: ഹൈദരാബാദി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് മൂന്നു മരണം. ഹൈമക്കടുത്ത് വെള്ളിയാഴ്ച പുലര്‍ച്ചെ സ്വദേശിയുടെ കാറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. ദുബായില്‍ നിന്നെത്തിയ ഹൈദരാബാദി കുടുംബം സലാലയില്‍ നിന്നും മടങ്ങുകയായിരുന്നു. കുടുംബ നാഥന്‍ ഗൗസുല്ല ഖാന്‍, ഭാര്യ ഐഷ സിദ്ദീഖി, മകന്‍ ഹംസ സിദ്ദീഖി എന്നിവരാണ് മരിച്ചത്.

ഗുരുതര പരുക്കേറ്റ മകള്‍ ഹാനിയ സിദ്ദീഖയെ നിസ്വ ആശുപത്രിയിലേക്ക് മാറ്റി. ഇവര്‍ സഞ്ചരിച്ച കാര്‍ എതിരെ വന്ന സ്വദേശികളുടെ വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x