
ഒമാന്‍: മൊബൈല്‍ ഫോണുകളുടെ ഉപയോഗം വാഹനാപകടങ്ങള്‍ക്ക് പ്രധാന കാരണമായി തുടരുകയാണെന്ന് റോയല്‍ ഒമാന്‍ പൊലീസ്. വാഹനം ഓടിക്കുമ്പോള്‍ മൊബൈലോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും ഇലക്ട്രോണിക് ഉപകരണമോ ഉപയോഗിക്കുന്നത് തടവും പിഴയും ശിക്ഷയായി ലഭിക്കാവുന്ന കുറ്റമാണെന്ന് റോയല്‍ ഒമാന്‍ പൊലീസ് ഓര്‍മിപ്പിച്ചു.
കഴിഞ്ഞവര്‍ഷം മാര്‍ച്ച് ഒന്നു മുതല്‍ നിലവില്‍ വന്ന ഗതാഗത നിയമത്തില്‍ വാഹനമോടിക്കുമ്പോഴുള്ള മൊബൈല്‍ ഉപയോഗത്തിന്റെ ശിക്ഷയില്‍ മാറ്റം വരുത്തുകയും ഒപ്പം നിരവധി ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. പത്തു ദിവസം വരെ തടവോ അല്ലെങ്കില്‍ 300 റിയാല്‍ വരെ പിഴയോ ആണ് ശിക്ഷ. ജൂണില്‍ വാഹനാപകടങ്ങളുടെ എണ്ണം മുന്‍ മാസങ്ങളെ അപേക്ഷിച്ച് വര്‍ധിച്ചതായും കണക്കുകള്‍ കാണിക്കുന്നു.
അപകടസാധ്യത ഒഴിവാക്കാന്‍ ഇന്റര്‍സെക്ഷനുകള്‍, കയറ്റിറക്കങ്ങള്‍, വഴുക്കുന്ന റോഡുകള്‍, കാല്‍നടയാത്രക്കാര്‍ റോഡ് മുറിച്ചുകടക്കുന്നയിടങ്ങള്‍ എന്നിവിടങ്ങളില്‍ വാഹനങ്ങളുടെ മറികടക്കലുകള്‍ ഒഴിവാക്കണമെന്ന് ആര്‍.ഒ.പി വക്താവ് പറഞ്ഞു. ടയറിലെ മര്‍ദവും ഇടക്കിടെ പരിശോധിക്കണം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.