ഇരുപത്തി നാലാമത് അന്താരാഷ്ട്ര മസ്കത്ത് പുസ്തകമേള ഫെബ്രുവരി 21ന് ആരംഭിക്കും. ഒമാന്‍ കണ്വെന്ഷന് ആന്‍ഡ് എക്സിബിഷന് സെന്ററില്‍ നടക്കുന്ന മേള മാര്‍ച്ച് മൂന്ന് വരെയുണ്ടാകും. വ്യാഴാഴ്ച ഇന്‍ഫര്‍മേഷന്‍ മന്ത്രി അബ്ദുല്‍ മുനീം ബിന്‍ മന്‍സൂര്‍ അല്‍ ഹസനിയുടെ അധ്യക്ഷതയില്‍ നടന്ന ഉന്നത കമ്മിറ്റി യോഗത്തില്‍ മേളയുടെ ഒരുക്കങ്ങള്‍ വിലയിരുത്തി.
മസ്കത്തില് നിന്നു കണ്ണൂരിലേക്ക് ശ്രീലങ്കന്‍ എയര്‍ലൈന്‍സ് സര്‍വീസ് ആരംഭിക്കുന്നു. ഏപ്രിലോടെ സര്‍വീസ് ആരംഭിക്കാനാകുമെന്നും ഇതിനുള്ള നടപടികള്‍ ഉടന്‍ പൂര്‍ത്തിയാകുമെന്നും എയര്‍ലൈന്‍സ് കണ്ട്രി മാനേജര്‍ ശാറുക വിക്രമ വ്യക്തമാക്കി.
മസ്കത്തില് വ്യാഴാഴ്ചയുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. കണ്ണൂര്‍ സ്വദേശി ഷഫീഫ് (28) ആണ് മരിച്ചത്. ഇദ്ദേഹം സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് റോഡിലേക്ക് തെറിച്ചുവീണാണ് അപകടം സംഭവിച്ചത്.
വാഹനാപകടങ്ങള്‍ക്ക് മുഖ്യ കാരണം അമിത വേഗതയാണെന്ന് റോയല്‍ ഒമാന്‍ പൊലീസ്. വാഹനാപകടങ്ങളില്‍ 70 ശതമാനവും അമിത വേഗത മൂലം സംഭവിക്കുന്നതാണ്. അശ്രദ്ധയോടെ വാഹനങ്ങളെ മറികടക്കുന്നതും ഏറെ അപകടങ്ങള്‍ക്ക് ഇടയാക്കുന്നു. രാജ്യത്ത് അപകടനിരക്ക് കുറഞ്ഞുവരുന്നതായും റോയല്‍ ഒമാന്‍ പൊലീസ് വ്യക്തമാക്കി.
സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഓട്ടോമാറ്റിക് വാഹനങ്ങള്‍ ഉപയോഗിച്ച് പരിശീലനം നടത്താനും ഡ്രൈവിംഗ് ടെസ്റ്റില്‍ പങ്കെടുക്കാനും സാധിക്കും. എന്നാല്‍, മാന്വല്‍ വാഹനങ്ങളില്‍ പരിശീലനം ആവശ്യമായവര്‍ക്ക് ഇതും ഉപയോഗപ്പെടുത്താന്‍ സാധിക്കും.
രാജ്യത്ത് ദേശീയ തൊഴില്‍ നിയമന കേന്ദ്രം സ്ഥാപിക്കാന്‍ ഒമാന്‍ മന്ത്രിസഭയുടെ അനുമതി. സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ തൊഴിലവസരങ്ങളിലേക്ക് നിയമനം നടത്തുന്ന ഏകീകൃത കേന്ദ്രമായിരിക്കും ഇത്. കേന്ദ്രവുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും ഫെബ്രുവരി അവസാനിക്കുന്നതിന് മുമ്പ് പൂര്‍ത്തീകരിക്കും.
ഒമാന്‍ സര്‍ക്കാരിന്റെ 2019ലെ ബജറ്റിന് ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സൈദിന്റെ അംഗീകാരം. ഈ വര്‍ഷം പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കാന്‍ സാധ്യതകള്‍ ഉണ്ട് എന്നാണ് വിലയിരുത്തല്‍. 12.9 ബില്യണ്‍ ഒമാനി റിയാല്‍ ചെലവ് ഉള്‍ക്കൊള്ളിച്ചു കൊണ്ടാണ് 2019ലെ ഒമാന്‍ സര്‍ക്കാരിന്റെ ബജറ്റ് പ്രഖ്യാപനം.
ഒമാനിലെ ജനുവരി മാസത്തെ ഇന്ധനവില ദേശിയ സബ്സിഡി കാര്യാലയം പ്രഖ്യാപിച്ചു. കഴിഞ്ഞ മാസത്തേക്കാള്‍ വിലയില്‍ ആറു ശതമാനം കുറവാണ് രേഖപെടുത്തിയിരിക്കുന്നത്. ഒമാന്‍ സര്‍ക്കാര്‍ ഇന്ധന സബ്സിഡി എടുത്തു കളഞ്ഞതിനു ശേഷം, നവംബര്‍ മാസം വരെ ഇന്ധന വിലയില്‍ വര്‍ദ്ധനവ് ആണ് ഉണ്ടായിരുന്നത്.
2019ലെ ലോകത്തെ മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഒമാനും ഇടം പിടിച്ചു. ബ്രിട്ടീഷ് പത്രമായ ഫൈനാന്‍ഷ്യല്‍ ടൈംസ് പ്രസിദ്ധീകരിച്ച പട്ടികയിലാണ് രാജ്യത്തിന് പ്രമുഖ സ്ഥാനം ലഭിച്ചത്. മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളം വികസിപ്പിച്ച് തുറന്നതോടെ ഒമാനിലേക്കുള്ള വിമാന സര്‍വീസുകളും യാത്രക്കാരും വര്‍ധിച്ചിട്ടുണ്ട്.
ഒമാനിലെ സ്കൂള്‍ ബസുകളില്‍ തിങ്കളാഴ്ച മുതല്‍ ഇലക്ട്രോണിക് ട്രാക്കിങ് സംവിധാനം അവതരിപ്പിക്കുന്നു. ബസ് സ്കൂളില്‍നിന്ന് പുറപ്പെടുമ്പോഴും വീട്ടുപരിസരത്ത് എത്തുമ്പോഴും രക്ഷിതാക്കള്‍ക്ക് വിവരമറിയാന്‍ സംവിധാനം ഉപകരിക്കും.