Currency

സ്‌കൂള്‍ ബസുകളില്‍ ഇനി മുതല്‍ ട്രാക്കിങ് സംവിധാനം

സ്വന്തം ലേഖകന്‍Monday, December 31, 2018 2:48 pm

മസ്‌കത്ത്: ഒമാനിലെ സ്‌കൂള്‍ ബസുകളില്‍ തിങ്കളാഴ്ച മുതല്‍ ഇലക്‌ട്രോണിക് ട്രാക്കിങ് സംവിധാനം അവതരിപ്പിക്കുന്നു. ബസ് സ്‌കൂളില്‍നിന്ന് പുറപ്പെടുമ്പോഴും വീട്ടുപരിസരത്ത് എത്തുമ്പോഴും രക്ഷിതാക്കള്‍ക്ക് വിവരമറിയാന്‍ സംവിധാനം ഉപകരിക്കും. ബസ് സ്‌കൂളിലെത്തുമ്പോള്‍ വിദ്യാര്‍ഥി ബസിലുണ്ടോ ഇല്ലയോ എന്നറിയാനും രക്ഷിതാക്കള്‍ക്ക് സാധിക്കും. വിദ്യാഭ്യാസ മന്ത്രാലയമാണ് നൂതന സംവിധാനം സ്‌കൂള്‍ ബസുകളില്‍ ഒരുക്കുന്നത്.

വിദൂര നിയന്ത്രിത ഡിജിറ്റല്‍ സംവിധാനങ്ങളിലൂടെ കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ അധികൃതര്‍ക്കും രക്ഷിതാക്കള്‍ക്കും സാധിക്കുമെന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകതയെന്ന് വിദ്യാഭ്യാസ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. ബസിന്റെ വേഗത ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അറിയാനും സംവിധാനം ഉപകരിക്കും.

സ്‌കൂളിലെത്തിയിട്ടും വിദ്യാര്‍ഥി ബസില്‍നിന്ന് ഇറങ്ങിയിട്ടില്ലെങ്കില്‍ സ്‌കൂള്‍ അധികൃതര്‍ക്ക് ഇതുസംബന്ധിച്ച അറിയിപ്പ് ലഭിക്കും. വിദ്യാഭ്യാസ മന്ത്രാലയവും ഒമാന്‍ടെല്ലും തമ്മിലെ പങ്കാളിത്തത്തിലൂടെയാണ് പദ്ധതി യാഥാര്‍ഥ്യമായത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x