ഒമാനില്‍ പൊതുസ്ഥലങ്ങള്‍ വൃത്തിഹീനമാക്കുന്നവര്‍ക്കെതിരെ നടപടി തുടരുന്നു. നഗരത്തിന്റെ വിവിധഭാഗങ്ങളില്‍ അധികൃതര്‍ പരിശോധന കര്‍ശനമാക്കി. നഗരപരിസരങ്ങളിലും പാര്‍ക്കുകളിലുമാണ് പ്രധാനമായും പരിശോധന നടത്തുന്നത്. ഇത്തരം ഇടങ്ങള്‍ നശിപ്പിക്കുന്നവരില്‍നിന്ന് 100 റിയാല്‍ പിഴയീടാക്കും.
സ്വകാര്യ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും സ്വകാര്യ പരിശീലന സ്ഥാനപങ്ങളിലെയും നാല് തസ്തികകളാണ് സ്വദേശിവത്കരിച്ചത്. പ്രവേശന-രജിസ്ട്രേഷന് വകുപ്പ്, വിദ്യാര്‍ഥികാര്യ വകുപ്പ്, ക്വാളിറ്റി അഷ്വറന്‍സ് വകുപ്പ്, തൊഴില്‍ മാര്‍ഗനിര്‍ദേശ സെക്ഷന്‍ എന്നിവയുടെ ഡയറക്ടര്‍ തസ്തികകളാണ് ഇവ.
എയര്‍ ഇന്ത്യ എക്സ്പ്രസ് കണ്ണൂര്‍- മസ്കത്ത് സര്‍വിസ് ഏപ്രിലില്‍ ആരംഭിക്കും. തുടക്കത്തില്‍ ആഴ്ചയില്‍ മൂന്ന് സര്‍വിസുകള്‍ മാത്രമാണുണ്ടാവുക. ഇതോടെ സ്വന്തം നാട്ടില്‍ നേരിട്ട് വിമാനമിറങ്ങുകയെന്ന ഒമാനിലെ കണ്ണൂരുകാരുടെ സ്വപ്നം പൂവണിയും. ഒമാനില്‍നിന്ന് കേരളത്തിലേക്കുള്ള സര്‍വിസുകള്‍ വര്‍ധിപ്പിക്കും.
ഒമാനില്‍ ഷെയര്‍ ടാക്സികളിലെ യാത്ര നിരക്ക് ഗതാഗത-വാര്‍ത്തവിതരണ മന്ത്രാലയം പ്രഖ്യാപിച്ചു. ഓട്ടം തുടങ്ങുമ്പോള്‍ 300 ബൈസയാണ് മീറ്ററില്‍ കാണിക്കുക. പിന്നീടുള്ള ഓരോ കിലോമീറ്ററുകള്‍ക്കും 130 ബൈസ വീതം കൂടും. കുറഞ്ഞ നിരക്ക് ഒരു റിയാലായിരിക്കും. മിനിറ്റിന് 50 ബൈസയാണ് വെയ്റ്റിങ് ചാര്‍ജ്.
രണ്ട് തരം നിരക്കുകളാണ് മുവാസലാത്ത് ടാക്സികള്‍ ഈടാക്കുക. പ്രവൃത്തി ദിവസങ്ങളിലും ഒഴിവ് ദിവസങ്ങളിലും വ്യത്യസ്ത നിരക്കുകളാണ് നിശ്ചയിച്ചിരിക്കുന്നത്. ഞായര്‍ മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളില്‍ രാവിലെ ആറ് മുതല്‍ രാത്രി പത്ത് വരെ കുറഞ്ഞ നിരക്ക് രണ്ടര റിയാലായിരിക്കും. പിന്നീട് ഓരോ കിലോമീറ്ററിനും 300 ബൈസ അധികം നല്‍കണം.
ഒമാനില്‍ ആരോഗ്യ മേഖലയിലെ മൂന്ന് തസ്തികകളില്‍ പൂര്‍ണ്ണമായ സ്വദേശിവത്കരണം നടപ്പാക്കാന്‍ തീരുമാനമായി. സ്വദേശി പ്രാതിനിധ്യം ഉറപ്പുവരുത്തുക വഴി മലയാളികള്‍ ഉള്‍പ്പെടെ നിരവധി വിദേശികള്‍ക്ക് ജോലി നഷ്ടമാകുന്ന തീരുമാനങ്ങളുമായി ഒമാന്‍ ആരോഗ്യ മന്ത്രാലയം മുന്നോട്ടുപോവുകയാണ്.
ഒമാനില്‍ സ്വദേശിവത്കരണം ലക്ഷ്യം കാണുന്നതിന് ശൂറ കൗണ്‍സില്‍ പുതിയ പോയിന്റ് സംവിധാനം മുന്നോട്ട് വെച്ചു. യോഗ്യതയുള്ള ഒമാനികളെ ഉയര്‍ന്ന തസ്തികകളില്‍ നിയമിക്കുന്ന കമ്പനികള്‍ക്ക് കൂടുതല്‍ പോയിന്റ് ലഭിക്കുന്ന സംവിധാനമാണ് അവതരിപ്പിച്ചത്.
മസ്കറ്റില്‍ വരും ദിവസങ്ങളിലും മഴ തുടരുന്നുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. താഴ്ന്നു വന്ന മേഘങ്ങളാണ് ഒറ്റപ്പെട്ട മഴക്ക് കാരണം. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി.
ഒമാനില്‍ 2040ഓടെ വിനോദ സഞ്ചാരമേഖലയില്‍ അഞ്ചു ലക്ഷവും ലോജിസ്റ്റിക്സ് മേഖലയില്‍ എട്ടു ലക്ഷവും തൊഴിലവസരങ്ങള്‍ ഉണ്ടാകുമെന്ന് വിലയിരുത്തല്‍. വിനോദസഞ്ചാര മേഖലയിലെ അഞ്ചു ലക്ഷം തൊഴിലവസരങ്ങളില്‍ 75 ശതമാനം സ്വദേശികള്‍ക്കായിരിക്കും ലഭിക്കുക.
കേരളത്തിലേക്ക് സര്‍വീസുകള്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി സലാം എയര്‍. കൊച്ചിയിലേക്കും ദക്ഷിണേന്ത്യയിലെ മറ്റു സെക്ടറുകളിലേക്കും ഉടന്‍ സര്‍വീസുകള്‍ ആരംഭിക്കുമെന്നും മുഹമ്മദ് അഹമദ് വ്യക്തമാക്കി.