Currency

ഒമാന്‍ സര്‍ക്കാരിന്റെ 2019ലെ ബജറ്റിന് അംഗീകാരം

സ്വന്തം ലേഖകന്‍Wednesday, January 2, 2019 12:18 pm

മസ്‌കത്ത്: ഒമാന്‍ സര്‍ക്കാരിന്റെ 2019ലെ ബജറ്റിന് ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സൈദിന്റെ അംഗീകാരം. ഈ വര്‍ഷം പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കാന്‍ സാധ്യതകള്‍ ഉണ്ട് എന്നാണ് വിലയിരുത്തല്‍. 12.9 ബില്യണ്‍ ഒമാനി റിയാല്‍ ചെലവ് ഉള്‍ക്കൊള്ളിച്ചു കൊണ്ടാണ് 2019ലെ ഒമാന്‍ സര്‍ക്കാരിന്റെ ബജറ്റ് പ്രഖ്യാപനം. വരുന്ന സാമ്പത്തിക വര്‍ഷം സര്‍ക്കാര്‍ പ്രതീക്ഷിക്കുന്ന വരുമാനം 10.1 ബില്യണ്‍ ഒമാനി റിയല്‍ ആണ്.

2.8 ബില്യന്‍ ഒമാനി റിയാലിന്റെ കമ്മിയുണ്ടാകുമെന്നും ബജറ്റില്‍ വ്യക്തമാക്കുന്നു. എണ്ണ വില ബാരലിന് 58 അമേരിക്കന്‍ ഡോളര്‍ അടിസ്ഥാനമാക്കിയാണ് ഈ വര്‍ഷത്തെ ഒമാന്‍ ബജറ്റ് തയാറാക്കിയിരിക്കുന്നത്. ബജറ്റിലെ കമ്മിയായ 2.8 ബില്യണ്‍ ഒമാനി റിയാലില്‍, 2.4 ബില്യണ്‍ റിയല്‍ വിദേശ- ആഭ്യന്തര വായ്പകളിലൂടെ സമാഹരിക്കും. ബാക്കി 400 മില്യണ്‍ ഒമാനി റിയല്‍ രാജ്യത്തിന്റെ കരുതല്‍ നിക്ഷേപത്തില്‍ നിന്നും പിന്‍വലിക്കും.

വരുമാനത്തിന്റെ 70 ശതമാനം എണ്ണ വ്യാപാരത്തിലൂടെയും മുപ്പതു ശതമാനം എണ്ണ ഇതര മേഖലയില്‍ നിന്നുമാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x