Currency

ഒമാനില്‍ ജനുവരിയിലെ ഇന്ധനവില സബ്സിഡി പ്രഖ്യാപിച്ചു, വിലയില്‍ കുറവ്

സ്വന്തം ലേഖകന്‍Wednesday, January 2, 2019 11:55 am

മസ്‌കത്ത്: ഒമാനിലെ ജനുവരി മാസത്തെ ഇന്ധനവില ദേശിയ സബ്സിഡി കാര്യാലയം പ്രഖ്യാപിച്ചു. കഴിഞ്ഞ മാസത്തേക്കാള്‍ വിലയില്‍ ആറു ശതമാനം കുറവാണ് രേഖപെടുത്തിയിരിക്കുന്നത്. ഒമാന്‍ സര്‍ക്കാര്‍ ഇന്ധന സബ്സിഡി എടുത്തു കളഞ്ഞതിനു ശേഷം, നവംബര്‍ മാസം വരെ ഇന്ധന വിലയില്‍ വര്‍ദ്ധനവ് ആണ് ഉണ്ടായിരുന്നത്.

എം 95 ഗ്രേഡ് പെട്രോളിന് പതിനാല് ബൈസയും എം 91 ഗ്രേഡിനും, ഡീസലിനും പതിമൂന്നു ബൈസയുമാണ് ജനുവരി മാസത്തിലെ വിലയില്‍ കുറവ് രേഖപെടുത്തിയിരിക്കുന്നത്. ഇതനുസരിച്ച് എം 95 ലിറ്ററിന് 209 ബൈസയും എം 91ന് 198 ബൈസയും, ഡീസലിന് 238 ബൈസയുമാണ് ജനുവരി മാസത്തില്‍ നല്‍കേണ്ടത്.

ഡിസംബര്‍ മാസത്തില്‍ യഥാക്രമം 223 ബൈസയും 211 ബൈസയും ഡീസലിന് 251 ബൈസയുമായിരുന്നു വില. ഇന്ധന വിലയില്‍ ഒരു ലിറ്ററിന് മുകളില്‍ ആറു ശതമാനം കുറവാണ് ഉണ്ടായിരിക്കുന്നത്.

2016 ജനുവരി പതിനഞ്ചിനു ഒമാന്‍ സര്‍ക്കാര്‍ ഇന്ധന സബ്സിഡി എടുത്തു കളഞ്ഞതിനു ശേഷം, എല്ലാ മാസവും വിലയില്‍ നേരിയ വര്‍ധനവ് ആയിരുന്നു രേഖപെടുത്തികൊണ്ടിരുന്നത്. ഇത് 2018 നവംബറായപ്പോഴേക്കും 94 ശതമാനം വില വര്‍ധനവ് ഉണ്ടായി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x