പഴയതും ഉപയോഗശൂന്യമായതുമായ സാധനങ്ങളുടെ കയറ്റുമതിയില്‍ ഒമാന്‍ നിയന്ത്രണമേര്‍പ്പെടുത്തുന്നു. ചില സാധനങ്ങള്‍ കയറ്റിയയക്കുന്നതിന് ഒമാന്‍ എന്‍വയോണ്‍മെന്റല്‍ സര്‍വിസസ് ഹോള്‍ഡിങ് കമ്പനിയുടെ നോ ഒബ്ജക്ഷന് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി.
മസ്കത്ത് ശാഖയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതിനുള്ള അനുമതിക്കായി ഒമാന്‍ സെന്‍ട്രല്‍ ബാങ്കിന് കത്തെഴുതിയതായും കേന്ദ്രബാങ്കിന്റെ അനുമതി ലഭിക്കുന്നതോടെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മസ്കത്ത് ശാഖയിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പ്രാദേശിക ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്തു.
അനധികൃത വൈദ്യുതി കണക്ഷനുകള്ക്കെതിരെ ഇലക്ട്രിസിറ്റി ഡിസ്ട്രിബ്യൂഷന്‍ കമ്പനി. മസ്കത്ത് ഗവര്‍ണറേറ്റിന്റെ വിവിധ ഭാഗങ്ങളിലുള്ള കെട്ടിടങ്ങളിലെയും അപ്പാര്‍ട്ട്മെന്റുകളിലെയും അനധികൃത വൈദ്യുതി കണക്ഷനുകള്‍ കണ്ടെത്തുന്നതിനുള്ള കാമ്പയിന് ആരംഭിച്ചതായും കമ്പനി അറിയിച്ചു.
ആലപ്പുഴ സ്വദേശി കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി മരിച്ചു. രാമങ്കരി മണലടി ചൂളയില്‍ വീട്ടില്‍ ജോയ് ജോസഫിന്റെ മകന് മാര്ട്ടിന് (32) ആണ് മരിച്ചത്. സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനിയിലെ ജോലിക്കാരനാണ്.
സലാല ടൂറിസം ഫെസ്റ്റിവലിന് കൊടിയിറങ്ങി. വിലക്കിഴിവോടെ വിപണന മേളയും സമാപന ദിവസങ്ങളില്‍ നടന്നു. 47 ദിവസം നീണ്ടുനിന്ന ഫെസ്റ്റിവലിന്റെ സമാപന പരിപാടിയില്‍ ആയിരക്കണക്കിനാളുകളാണു പങ്കാളികളായത്.
ജീവിക്കാന്‍ ഏറ്റവും സുഖമുള്ള പശ്ചിമേഷ്യന്‍ നഗരങ്ങളുടെ പട്ടികയില്‍ ഇടം നേടി മസ്കത്തും. വിവിധ മാനദണ്ഡങ്ങള്‍ കണക്കിലെടുത്ത് ഇക്കണോമിസ്റ്റ് ഇന്റലിജന്‍സ് യൂണിറ്റ് തയാറാക്കിയ ഗ്ലോബല്‍ ലിവബിലിറ്റി ഇന്‍ഡക്സ്-2018ലാണ് മസ്കത്ത് ആറാം സ്ഥാനത്ത് എത്തിയത്.
ഹൈമയില്‍ വാഹനാപകടത്തില്‍ കൊല്ലം, ചാത്തന്നൂര്‍ സ്വദേശി അലക്സിന്റെ ഭാര്യ ബിജി അലക്സ് മരിച്ചു. അലക്സും രണ്ടു കുട്ടികളും പരുക്കുകളോടെ രക്ഷപ്പെട്ടു. വ്യാഴാഴ്ച രാത്രി എട്ടു മണിയോടെയായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ടയര്‍ പൊട്ടി വാഹനം മറിയുകയായിരുന്നു.
സലാലയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചു നാല് ഇന്ത്യക്കാരടക്കം ആറുപേര്‍ മരിച്ചു. യുഎഇ സ്വദേശികളാണു മരിച്ച മറ്റു രണ്ടുപേര്‍. സലാലയില്‍നിന്ന് 20 കിലോമീറ്റര്‍ അകലെ ഹൈമയില്‍ വെച്ചായിരുന്നു അപകടം. എതിര്‍ദിശയില്‍ വന്ന രണ്ടു ഫോര്‍വീല്‍ വാഹനങ്ങള്‍ കൂട്ടിയിടിക്കുകയായിരുന്നുവെന്നു റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.
രാജ്യത്ത് ദേശീയ ഡി.എന്‍.എ ഡാറ്റാബേസ് സ്ഥാപിക്കുമെന്ന് റോയല്‍ ഒമാന്‍ പൊലിസ് അറിയിച്ചു. ജര്‍മന്‍ കമ്പനിയുടെ സഹകരണത്തോടെയാണ് പദ്ധതി യാഥാര്‍ഥ്യമാക്കുക. പൊലിസ് ആന്റ് കസ്റ്റംസ് ഇന്‍സ്പെക്ടര്‍ ജനറല്‍ ലഫ്. ജനറല്‍ ഹസന് ബിന്‍ മൊഹ്സെന്‍ അല്‍ ഷിറൈഖിയും കമ്പനി പ്രതിനിധിയും തമ്മില്‍ ധാരണാപത്രം ഒപ്പുവെച്ചു.
ഒമാനിലെ വിദേശികള്‍ നാട്ടിലേക്ക് അയക്കുന്ന പണം കുറഞ്ഞു. 2016നെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം 4.8 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. 2016ല്‍ 3.965 ശതകോടി റിയാലാണ് വിദേശികള്‍ പുറത്തേക്ക് അയച്ചത്. കഴിഞ്ഞ വര്‍ഷം ഇത് 3.774 ശതകോടി റിയാലായാണ് കുറഞ്ഞത്. ഒമാന്‍ സെന്‍ട്രല്‍ ബാങ്കിന്റെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് കണക്കുകളുള്ളത്.