സലാം എയര്‍ പുതിയ സര്‍വിസുകള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. സുഡാനിലെ ഖാര്‍ത്തൂമിലേക്കും നേപ്പാളിലെ കാഠ്മണ്ഡുവിലേക്കും ഇറാഖിലെ നജഫിലേക്കും ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലേക്കുമാണ് പുതിയ സര്‍വിസുകള്‍ ആരംഭിക്കുന്നത്. നാലു പ്രതിവാര സര്‍വിസുകളാണ് നജഫിലേക്ക് നടത്തുക.
വടക്കന്‍ ഗവര്‍ണറേറ്റുകളില്‍ ശനിയാഴ്ചയും മഴ. യന്‍കല്‍, ഇബ്രി, അല്‍ ഹംറ തുടങ്ങിയ സ്ഥലങ്ങളില്‍ കൊടുങ്കാറ്റിന്റെ അകമ്പടിയോടെയാണ് ശനിയാഴ്ച ഉച്ചക്ക് ശേഷം മഴയെത്തിയത്. യന്കലിലും ഇബ്രിയിലും കാറ്റില്‍ വസ്തുവകകള്‍ക്ക് ചെറിയതോതില്‍ നാശം സംഭവിച്ചിട്ടുണ്ട്.
രാജ്യത്തെ ഇന്ത്യന്‍ പ്രവാസികളുടെ എണ്ണം കുറഞ്ഞതായി കണക്കുകള്‍. ജൂണ്‍ അവസാനത്തെ കണക്ക് പ്രകാരം 672,169 ഇന്ത്യക്കാരാണ് ഒമാനിലുള്ളത്. കഴിഞ്ഞ ഡിസംബറിനെ അപേക്ഷിച്ച് 2.8 ശതമാനത്തിന്റെ കുറവാണ് പ്രവാസികളുടെ എണ്ണത്തിലുണ്ടായത്.
സ്വകാര്യ മേഖലയില്‍ ജോലിചെയ്യുന്നവര്‍ക്ക് ബലി പെരുന്നാള്‍ പ്രമാണിച്ച് നേരത്തെ വേതനം നല്കാന് ഉത്തരവ്. മാനവവിഭവ ശേഷി മന്ത്രാലയത്തിന്റെയാണ് ഇത് സംബന്ധിച്ച ഉത്തരവ്. ഓഗസ്റ്റ് മാസത്തെ ശമ്പളം ഈ മാസം 19ന് മുമ്പായി തന്നെ വിതരണം ചെയ്യണം എന്നാണ് മന്ത്രാലയം അറിയിച്ചിരിക്കുന്നത്.
ഒമാനില്‍ സ്വദേശിവത്കരണ തോത് പാലിക്കാത്ത കമ്പനികളുടെ തൊഴില്‍ പെര്‍മിറ്റ് ഇല്ലാതാക്കുമെന്ന് മാനവ വിഭവ ശേഷി മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. സ്വദേശിവത്കരണ തോത് പാലിക്കാത്ത 191 കമ്പനികള്‍ക്കെതിരെ മെയ് മാസത്തില്‍ നടപടിയെടുത്തിരുന്നു.
നാട്ടില്‍ പോകാന്‍ ഒരുങ്ങുന്നതിനിടെ മലയാളി ഹൃദായാഘാതം മൂലം മരണപ്പെട്ടു. ജഅലാനില്‍ നിര്‍മ്മാണ മേഖലയിലെ തൊഴിലാളി ആയിരുന്ന തിരുവനന്തപുരം വക്കം സ്വദേശി സലിം ആണ് മരിച്ചത്. അവധി ആഘോഷിക്കാന്‍ നാട്ടില്‍ പോകാനിരിക്കുകയായിരുന്നു.
ഗാല ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ ഉണ്ടായ അപകടത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന മലയാളി നിര്യാതനായി. ആലപ്പുഴ, കൈനകരി തോട്ടുവത്തല പത്തിച്ചിറ സ്വദേശി തോമസ് വര്‍ഗീസ് ആണ് ശനിയാഴ്ച രാവിലെ മരിച്ചത്. കഴിഞ്ഞ മാസം 28ന് രാവിലെ നടക്കാന്‍ ഇറങ്ങിയ തോമസ് വര്‍ഗീസിനെ വാഹനം ഇടിക്കുകയായിരുന്നു.
ഒമാനില്‍ രജിസ്റ്റര്‍ ചെയ്യുന്ന വിവാഹങ്ങളുടെ എണ്ണം കുറഞ്ഞതായി കണക്കുകള്‍. അതേസമയം വിവാഹ മോചന കേസുകളുടെ എണ്ണം വര്‍ധിച്ചതായും ദേശീയ സ്ഥിതി വിവര കേന്ദ്രത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 2015 മുതല്‍ 2017 വരെയുള്ള കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ഒമാന്‍ എയര്‍പോര്‍ട്ടുകളില്‍ നിരോധിച്ച രൂപത്തിലുള്ള ലഗേജുകള്‍ക്ക് ഇനി പ്രത്യേക നിരക്ക് ഈടാക്കും. മസ്കത്ത്, സലാല, സൊഹാര്‍ രാജ്യാന്തര വിമാനത്താവളങ്ങളിലാണ് പ്രത്യേക നിരക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും ഒമാന്‍ എയര്‍പോര്‍ട്ട്സ് അധികൃതര്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കി.
ജീവനക്കാരുടെ ശമ്പളം ബാങ്ക് അക്കൗണ്ടുകള്‍ മുഖേന നല്‍കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ഒമാന്‍ മാനവ വിഭവ ശേഷി മന്ത്രാലയം. നിയമം ലംഘിക്കുന്ന കമ്പനികള്‍ക്ക് ജോലിക്കാരന് നൂറ് റിയാല്‍ എന്ന തോതിലാകും പിഴ ഈടാക്കുക.