
മസ്കത്ത്: സലാല ടൂറിസം ഫെസ്റ്റിവലിന് കൊടിയിറങ്ങി. വിലക്കിഴിവോടെ വിപണന മേളയും സമാപന ദിവസങ്ങളില്‍ നടന്നു. 47 ദിവസം നീണ്ടുനിന്ന ഫെസ്റ്റിവലിന്റെ സമാപന പരിപാടിയില്‍ ആയിരക്കണക്കിനാളുകളാണു പങ്കാളികളായത്.
ജൂണ്‍ 21 മുതല്‍ ഇതുവരെ സാലാലയിലെത്തിയത് 756,554 സഞ്ചാരികളാണ്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 29 ശതമാനം വര്‍ധനയെന്നും ദേശീയ സ്ഥിതി വിവര വിഭാഗം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 519,616 സഞ്ചാരികളായിരുന്നു കഴിഞ്ഞ വര്‍ഷം സലാലയിലെത്തിയത്.
ഖരീഫ് സീസണിനോടനുബന്ധിച്ചാണു എല്ലാ വര്‍ഷവും ദോഫാര്‍ ഗവര്‍ണറേറ്റും ഒമാന്‍ ടൂറിസം മന്ത്രായലവും ചേര്‍ന്നു ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.