ഒമാനിലെ പുതിയ ഇന്ത്യന്‍ അംബാസിഡറായി മുനു മഹാവര്‍ ചുമതലയേറ്റു. ഒമാന്‍ വിദേശ കാര്യ മന്ത്രാലയം സെക്രട്ടറി ജനറല്‍ സയ്യിദ് ബദര്‍ ബിന്‍ ഹമദ് ബന് ഹമൂദ് അല്‍ ബുസൈദിക്ക് അധികാരപത്രം കൈമാറി.
പൊതുപാര്‍ക്കുകളിലെ കുട്ടികളുടെ കളിയിടങ്ങളും അമ്യൂസ്മന്റെ് റൈഡുകളും മനപൂര്‍വം നശിപ്പിക്കുന്നതും കേടുവരുത്തുന്നതും ശിക്ഷാര്‍ഹമായ കുറ്റമാണെന്ന് മസ്കത്ത് നഗരസഭ മുന്നറിയിപ്പ് നല്കി. തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണിതെന്ന് മസ്കത്ത് നഗരസഭ അറിയിച്ചു.
രാജ്യത്ത് ചില ഭാഗങ്ങളിലെ ഇന്ധന സ്റ്റേഷനുകളില്‍ നിന്ന് എം95 പെട്രോള്‍ പിന്‍വലിക്കാന്‍ വ്യവസായ വാണിജ്യ മന്ത്രാലയം നിര്‍ദേശിച്ചു. നിലവാരം കുറഞ്ഞ ഇന്ധനമാണ് ചില പെട്രോള്‍ സ്റ്റേഷനുകളില്‍നിന്ന് ലഭിക്കുന്നതെന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി.
സ്കൂള്‍ കാന്റീനുകളില്‍ ജങ്ക് ഫുഡുകള്പോലുള്ള അനാരോഗ്യകരമായ ഭക്ഷണസാധനങ്ങള്‍ വില്പന നടത്താന്‍ അനുവദിക്കില്ലെന്ന് മസ്കത്ത് നഗരസഭ. കാന്റീനുകള്‍ സദാ നിരീക്ഷണത്തിലായിരിക്കുമെന്നും ആരോഗ്യകരവും ശുചിത്വ പൂര്‍ണവുമായ ഭക്ഷണമാണ് വില്പന നടത്തുന്നതെന്ന് ഉറപ്പാക്കാന്‍ മിന്നല്‍ പരിശോധനകള്‍ നടത്തുമെന്നും നഗരസഭയുടെ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.
പ്രളയക്കെടുതിയില്‍ വലയുന്ന നാടിന് കൈത്താങ്ങു പകരാന്‍ വ്യത്യസ്തമായ ആശയവുമായി ഒരു പ്രവാസി. മസ്കത്തിലെ ബിസിനസുകാരനും ലോക കേരള സഭാ അംഗവുമായ ആലപ്പുഴ പുന്നപ്ര സ്വദേശി ഹബീബ് തയ്യില്‍ പ്രളയ കെടുതിയുടെ രൂക്ഷത വെളിവാക്കുന്ന ചിത്രങ്ങളും ഒപ്പം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായം നല്‍കണമെന്ന അഭ്യര്‍ഥനയും സ്വന്തം വാഹനത്തില്‍ പതിച്ചാണ് വ്യത്യസ്തനാകുന്നത്.
റെക്സ് റോഡില്‍ ചര്‍ച്ച് സിഗ്നലിന് സമീപം പുതിയ പോലീസ് സ്റ്റേഷന് പ്രവര്‍ത്തനം ആരംഭിച്ചു. മസ്കത്ത് ഡെപ്യൂട്ടി ഗവര്‍ണര്‍ സയ്യിദ് സൈദ് ബിന്‍ ഇബ്റാഹിം അല്‍ ബുസൈദി ഉദ്ഘാടനം നിര്‍വ്വഹിച്ചു.
വാടക കരാറുകള്‍ റദ്ദാക്കിയവരുടെ എണ്ണം കഴിഞ്ഞ വര്‍ഷം വര്‍ധിച്ചതായി മസ്കത്ത് നഗരസഭയുടെ വാര്‍ഷിക അവലോകന റിപ്പോര്‍ട്ട്. കരാറുകള്‍ പൂര്‍ത്തിയാകുന്നതിന് മുമ്പ് റദ്ദാക്കിയവരുടെ എണ്ണത്തിലുണ്ടായത് 25.2 ശതമാനത്തിന്റെ വര്‍ധനവാണ്.
ഒമാനില്‍ ഫോണ്‍ ലോട്ടറി തട്ടിപ്പു സംഘങ്ങള്‍ വീണ്ടും തലപൊക്കുന്നു. വലിയ തുകയുടെ ലോട്ടറി അടിച്ചെന്ന് ഇരകളെ പറഞ്ഞ് വിശ്വസിപ്പിച്ച് ബാങ്ക് അക്കൗണ്ടും ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങളുമടക്കം മറ്റ് വ്യക്തിഗത വിവരങ്ങളും കൈക്കലാക്കിയാണ് സംഘം തട്ടിപ്പ് നടത്തുന്നത്.
രാജ്യത്ത് സെപ്റ്റംബറിലെ ഇന്ധനവില പ്രഖ്യാപിച്ചു. പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ വര്‍ധനവുണ്ട്. എം91, എം95 പെട്രോള്‍ വിലയില്‍ നാലു ബൈസയുടെ വീതവും ഡീസല്‍ വിലയില്‍ ഏഴ് ബൈസയുടെയും വര്‍ധനവാണ് ഉള്ളത്.
ഒമാനിലെ ഇന്ത്യന്‍ സ്കൂള്‍ അധ്യാപകരുടെ സ്വകാര്യ ട്യൂഷന് ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് വിലക്ക് ഏര്‍പ്പെടുത്തി. ഇത് സംബന്ധിച്ച് സ്കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ക്കും സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റിനും ഇന്ത്യന്‍ സ്കൂള്‍ ഡയറക്ടര്‍ ബോര്‍ഡ് സര്‍ക്കുലര്‍ കൈമാറി. രാജ്യത്തെ മുഴുവന്‍ ഇന്ത്യന്‍ സ്കൂളുകളിലും ഇത് ബാധകമാണ്.