
ഒമാന്‍: രാജ്യത്ത് ദേശീയ ഡി.എന്‍.എ ഡാറ്റാബേസ് സ്ഥാപിക്കുമെന്ന് റോയല്‍ ഒമാന്‍ പൊലിസ് അറിയിച്ചു. ജര്‍മന്‍ കമ്പനിയുടെ സഹകരണത്തോടെയാണ് പദ്ധതി യാഥാര്‍ഥ്യമാക്കുക. പൊലിസ് ആന്റ് കസ്റ്റംസ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ ലഫ്. ജനറല്‍ ഹസന്‍ ബിന്‍ മൊഹ്‌സെന്‍ അല്‍ ഷിറൈഖിയും കമ്പനി പ്രതിനിധിയും തമ്മില്‍ ധാരണാപത്രം ഒപ്പുവെച്ചു. പദ്ധതിയുടെ വിശദ വിവരങ്ങള്‍ വ്യക്തമാക്കിയിട്ടില്ല.
ഡി.എന്‍.എ ഡാറ്റാബേസ് യാഥാര്‍ഥ്യമാക്കുന്നത് കുറ്റകൃത്യങ്ങളുടെ അന്വേഷണത്തിന് സഹായകരമാകും. ഒപ്പം കാണാതായവരെ കണ്ടെത്തല്‍, അജ്ഞാത മൃതദേഹങ്ങളുടെ താരതമ്യം അടക്കം പ്രവര്‍ത്തനങ്ങള്‍ക്കും ഡി.എന്‍.എ ഡാറ്റാബേസ് സഹായകരമാകും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.