ഖരീഫ് സീസണ് ആരംഭിച്ച ശേഷം ദോഫാര്‍ ഗവര്‍ണറേറ്റ് സന്ദര്‍ശിച്ച സഞ്ചാരികളില്‍ 61.9 ശതമാനം വര്‍ധന. ആദ്യ 20 ദിവസത്തിനിടെ 91,342 പേര് സലാലയില്‍ എത്തിയയെന്ന് ദേശീയ സ്ഥിതി വിവര വിഭാഗം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ സലാലയിലെത്തിയത് 56,423 പേരായിരുന്നു.
ഒമാനിലെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും മെഡിക്കല്‍ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കാനുള്ള മന്ത്രിസഭാ കൗണ്‍സിലിന്റെ ഉത്തരവിന് തുടര്‍ച്ച ആയി നടപടി. നിര്‍ബന്ധിത മെഡിക്കല്‍ ഇന്‍ഷുറന്‍സിന്റെ കരടിന് രൂപം നല്കി വരികയാണെന്ന് കാപിറ്റല്‍ മാര്‍ക്കറ്റ് അതോറിറ്റി അറിയിച്ചു.
ഹൃദയാഘാതത്തെ തുടര്‍ന്ന് മസ്കത്തില് ചികിത്സയിലായിരുന്ന തിരുവനന്തപുരം സ്വദേശിനി മരിച്ചു. കണിയാപുരം പള്ളിപ്പുറം മുരുകഭവനില്‍ ജയരാജിന്റെ ഭാര്യ വിജയകുമാരിയമ്മ (58) ആണ് വെള്ളിയാഴ്ച രാവിലെ മരിച്ചത്.
ബൗദ്ധിവകാശത്തിനുള്ള അപേക്ഷകളുടെ എണ്ണം, മൊബൈല്‍ ആപ്ലിക്കേഷന്‍, വിദ്യാഭ്യാസ രംഗത്തെ ചെലവഴിക്കല്‍ രീതികള്‍ തുടങ്ങി 80 ഓളം മാനദണ്ഡങ്ങള്‍ ഉള്‍പ്പെടുത്തിയാണ് രാഷ്ട്രങ്ങളുടെ തെരഞ്ഞെടുപ്പ്. ബൗദ്ധിവകാശത്തിനുള്ള അപേക്ഷകളുടെ എണ്ണത്തില്‍ ആറ് ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായത്.
ഒമാനിലെ വിദേശികളുടെ എണ്ണത്തില്‍ കഴിഞ്ഞ രണ്ടുമാസത്തിനിടെ വന്‍ കുറവ്. 97,000 പേരുടെ കുറവാണ് ഉണ്ടായത്. ശക്തമായി തുടരുന്ന സ്വകാര്യ മേഖലയിലെ സ്വദേശിവത്കരണ നയങ്ങള്‍ക്ക് ഒപ്പം വിസാവിലക്കുമാണ് വിദേശികളുടെ എണ്ണത്തില്‍ കുറവ് അനുഭവപ്പെടുന്നതിനുള്ള കാരണം.
സ്വയം ഇന്ധനം നിറക്കാനുള്ള സൗകര്യം ഫില്ലിങ് സ്റ്റേഷനുകളില്‍ ഏര്‍പ്പെടുത്തുന്നതിന് ഒപ്പം ഇത് ഉപയോഗിക്കാതെ ജീവനക്കാരുടെ സേവനം തേടുന്നവരില്‍ നിന്ന് അധിക റിയാല്‍ ഈടാക്കുന്ന സംവിധാനമാണ് ആലോചനയില്‍.
വാഹനാപകടങ്ങള്‍ നടന്ന സ്ഥലങ്ങളില്‍ കാഴ്ചക്കാരായി നില്‍ക്കുന്നവര്‍ക്കും ഗതാഗത കുരുക്ക് സൃഷ്ടിക്കും വിധം വാഹനങ്ങള്‍ നിര്‍ത്തുന്നവര്‍ക്കും ഇനി പിഴ ശിക്ഷ. ഇവര്‍ക്ക് 10 മുതല്‍ 15 റിയാല്‍ വരെ പിഴ ഈടാക്കുമെന്ന് റോയന്‍ പൊലീസ് വ്യക്തമാക്കി.
വാഹനാപകടത്തില്‍ പാലക്കാട് സ്വദേശി യുവാവു മരിച്ചു. പെരുമണ്ണൂര്‍ കൈപ്രക്കുന്ന് വരത്തോട്ടില് വാസുദേവന്റെ മകന് രാമദാസ് (32) ആണ് മരിച്ചത്. സൊഹാറില്‍ ശനിയാഴ്ച രാത്രിയായിരുന്നു അപകടം.
സലാല ടൂറിസം ഫെസ്റ്റിവലിന് ചൊവ്വാഴ്ച കൊടിയുയരും. ഇന്ന് മുതല്‍ ആഗസ്റ്റ് 25 വരെയുള്ള 47 ദിനരാത്രങ്ങള്‍ സലാലക്ക് ആഘോഷത്തിന്റേതായിരിക്കും. ഇത്തീനിലെ നഗരസഭാ റിക്രിയേഷനല്‍ സെന്ററിലാണ് ഫെസ്റ്റിവല്‍ നടക്കുന്നത്. സന്ദര്‍ശകരെ സ്വീകരിക്കാന്‍ ഇവിടെ സജ്ജീകരണങ്ങളെല്ലാം ഒരുക്കിയിട്ടുണ്ട്.
ഒമാന്‍ എയര്‍ മാലദ്വീപിലേക്കുള്ള സര്‍വിസ് പുനരാരംഭിക്കുന്നു. ഒക്ടോബര്‍ 28 മുതലാണ് സര്‍വിസ് പുനരാരംഭിക്കുക. ആഴ്ചയില്‍ ആറു ദിവസം മസ്കത്തില്‍നിന്ന് മാലദ്വീപ് തലസ്ഥാനമായ മാലെയിലേക്കും ആഴ്ചയില്‍ നാലുദിവസം തിരിച്ച് മസ്കത്തിലേക്കും സര്‍വിസ് നടത്തും.