ഒമാന്‍ വിദേശകാര്യ മന്ത്രാലയത്തിലെ അറ്റസ്റ്റേഷന് സേവനങ്ങളുടെ നിരക്ക് വര്‍ധിച്ചു. വിവാഹ സര്‍ട്ടിഫിക്കറ്റ്, പവര്‍ ഓഫ് അറ്റോണി തുടങ്ങിയ സേവനങ്ങള്‍ക്കെല്ലാം നിരക്കുകള്‍ വര്‍ധിപ്പിച്ചിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം അറ്റസ്റ്റേഷന് വിഭാഗം തലവന്‍ മുഹമ്മദ് അല്‍ സൈഫ് പറയുന്നു.
ഒമാന്റെ സമ്പദ്വ്യവസ്ഥ ഈ വര്‍ഷവും അടുത്ത വര്‍ഷവും അതിവേഗം വളര്‍ച്ച നേടുമെന്ന് റിപ്പോര്‍ട്ട്. ഈ വര്‍ഷം ആഭ്യന്തര ഉല്പാദനത്തില് 2.8 ശതമാനത്തിന്റെ വളര്‍ച്ചയാകും കൈവരിക്കുക.
ഒമാനില്‍ തൊഴിലുടമയില്‍ നിന്ന് ഒളിച്ചോടുന്നവരുടെ എണ്ണത്തില്‍ ഓരോ വര്‍ഷവും വര്‍ധനവുണ്ടെന്ന് മന്ത്രാലയത്തിന്റെ കണക്കുകള്‍. പ്രതിദിനം ശരാശരി 172 ജീവനക്കാര്‍ എന്ന തോതില്‍ തൊഴിലുടമയില്‍ നിന്ന് ഒളിച്ചോടുന്നതായി കണക്കുകള്‍.
വീസാ നിയമത്തില്‍ പരിഷ്കരണവുമായി ഒമാന്‍. വിദേശികള്‍ക്ക് ഗുണകരമാകുന്ന മാറ്റങ്ങളാണ് പുതുതായി കൊണ്ടുവന്നിരിക്കുന്നത്. രാജ്യത്ത് താല്‍ക്കാലിക തൊഴില്‍ വീസകളിലെത്തുന്നവര്‍ക്ക് രാജ്യം വിടാതെ തന്നെ സ്ഥിരം ജോലിയില്‍ പ്രവേശിക്കാനാകും.
ജോലിക്കാര്‍ കൈകാര്യം ചെയ്യേണ്ടതായ ലഗേജുകള്‍ക്ക് ഫീസ് ചുമത്തുമെന്ന് ഒമാന്‍ വിമാനത്താവള മാനേജ്മെന്റ് കമ്പനി അറിയിച്ചു. മസ്കത്ത്, സലാല വിമാനത്താവളങ്ങളില്‍ ഈ മാസം 15 മുതല്‍ പുതിയ ഫീസ് പ്രാബല്യത്തില്‍ വരും.
മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകള്‍ കഴിഞ്ഞ വര്‍ഷം കുറഞ്ഞതായി റോയല്‍ ഒമാന്‍ പൊലീസ്. കേസുകളുടെ എണ്ണത്തിന് പുറമെ അറസ്റ്റിലായവരുടെ എണ്ണവും പിടിച്ചെടുത്ത മയക്കുമരുന്നിന്റെ അളവിലും കുറവുണ്ടായതായി ആര്.ഒ.പിയുടെ സ്ഥിതി വിവര കണക്കുകള്‍ പറയുന്നു.
ലോകത്തിലെ ഏറ്റവും വലിയ യാത്രാവിമാനം മസ്കത്തിലെത്തി. എമിറേറ്റ്സ് എയര്‍ലൈന്‍സിന്റെ എ380 വിമാനമാണ് ഞായറാഴ്ച രാവിലെ 9.35 ഓടെ മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങിയത്. എമിറേറ്റ്സിന്റെ ഒമാനിലേക്കുള്ള സര്‍വിസിന്റെ 25ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായിട്ടായിരുന്നു ഈ പ്രത്യേക സര്‍വിസ്.
ഉച്ച വിശ്രമ നിയമം ലംഘിച്ച 251 കമ്പനികള്‍ക്കെതിരെ ജൂണില്‍ നടപടിയെടുത്തതായി ഒമാന്‍ മാനവ വിഭവ ശേഷി മന്ത്രാലയം അറിയിച്ചു. ആയിരത്തിമൂന്ന് കമ്പനികളുടെ തൊഴിലിടങ്ങളിലാണ് പരിശോധന നടത്തിയത്. എല്ലാ വര്‍ഷവും ജൂണ്‍ ഒന്നുമുതലാണ് ഉച്ച വിശ്രമ നിയമം പ്രാബല്യത്തില്‍ വരുന്നത്.
ബോയിംഗ് 787- 9 ഡ്രീംലൈനര്‍ സ്വന്തമാക്കി ഒമാന്‍ എയര്‍. മസ്കത്ത് രാജ്യാന്തര വിമാനത്താവളത്തില്‍ ഒമാന്‍ എയര്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ എന്‍ജി. അബ്ദുല്‍ അസീസ് ബിന്‍ സഊദ് അല്‍ റഈസിയുടെ നേതൃത്വത്തില്‍ പുതിയ വിമാനത്തെ സ്വീകരിച്ചു.
ലോകത്ത് റോഡപകടങ്ങളിലൂടെയുള്ള മരണം കുറക്കുന്നതിന് യു.എന്‍ നിശ്ചയിച്ച മാനദണ്ഡങ്ങള്‍ ഒമാന്‍ രണ്ട് വര്‍ഷം മുമ്പേ പൂര്‍ത്തീകരിച്ചതായി റോഡ് സുരക്ഷാ വിദഗ്ധര്‍. 2020 വരെ കാലയളവില്‍ റോഡ് സുരക്ഷ ഉറപ്പാക്കാനും അപകട മരണങ്ങള് അമ്പത് ശതമാനം കുറക്കുന്നതിനുമായിരുന്നു ‘ഡീക്കേഡ് ഓഫ് ആക്ഷന്‍ ഫോര്‍ റോഡ് സേഫ്റ്റി’ പദ്ധതി പ്രകാരമുള്ള നിര്‍ദേശം.