Currency

സ്വദേശിവത്കരണം, വിസാ വിലക്ക്: ഒമാനില്‍ വിദേശികളുടെ എണ്ണണത്തില്‍ വന്‍ കുറവ്

സ്വന്തം ലേഖകന്‍Friday, July 13, 2018 12:26 pm

ഒമാന്‍: ഒമാനിലെ വിദേശികളുടെ എണ്ണത്തില്‍ കഴിഞ്ഞ രണ്ടുമാസത്തിനിടെ വന്‍ കുറവ്. 97,000 പേരുടെ കുറവാണ് ഉണ്ടായത്. ശക്തമായി തുടരുന്ന സ്വകാര്യ മേഖലയിലെ സ്വദേശിവത്കരണ നയങ്ങള്‍ക്ക് ഒപ്പം വിസാവിലക്കുമാണ് വിദേശികളുടെ എണ്ണത്തില്‍ കുറവ് അനുഭവപ്പെടുന്നതിനുള്ള കാരണം.

ജൂലൈ പത്തിനുള്ള ദേശീയ സ്ഥിതി വിവര മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് രാജ്യത്തെ മൊത്തം ജനസംഖ്യയില്‍ 2,581,390 ലക്ഷം പേര്‍ ഒമാനികളും 2,003,201 ലക്ഷം പേര്‍ വിദേശികളുമാണ്. ഏപ്രില്‍ അവസാനത്തെ കണക്കുമായി താരതമ്യപ്പെടുത്തുമ്പോഴാണ് വിദേശി ജനസംഖ്യയിലെ 97,704 പേരുടെ കുറവ് വ്യക്തമാകുന്നത്.

എഞ്ചിനീയറിങ്, ഐ.ടി തുടങ്ങി പ്രധാനപ്പെട്ട പത്ത് വിഭാഗങ്ങളിലെ 87 തസ്തികകളിലായാണ് താല്‍ക്കാലിക വിസാ വിലക്കുള്ളത്. കഴിഞ്ഞ ജനുവരി അവസാനം അവസാനം പ്രഖ്യാപിച്ച വിസാ വിലക്ക് ജൂലൈ അവസാനം മുതല്‍ ആറു മാസത്തേക്ക് കൂടി തുടരുമെന്ന് അടുത്തിടെ അറിയിച്ചിരുന്നു. സ്വദേശികള്‍ക്ക് തൊഴില്‍ നല്‍കാന്‍ നിരവധി വിദേശികളെ പിരിച്ച് വിട്ടിട്ടുമുണ്ട് .


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x