സലാം എയര്‍ ബജറ്റ് എയര്‍ലൈന്‍ ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലേക്ക് സര്‍വ്വീസ് ആരംഭിക്കുന്നു. അടുത്ത മാസം 28 മുതല്‍ സറവീസ് ആരംഭിക്കും. ആഴ്ചയില്‍ നാലു സര്‍വീസുകള്‍ വീതം മസ്കത്ത് – ധാക്ക റൂട്ടില്‍ നടത്തുമെന്ന് സലാം എയര്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ക്യാപ്റ്റന്‍ മുഹമ്മദ് അഹമ്മദ് അറിയിച്ചു.
സുഹാറില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായുള്ള സ്പെഷലൈസ്ഡ് സ്വകാര്യ ആശുപത്രി വരുന്നു. 70 കിടക്കകളാണ് ഇവിടെയുണ്ടാവുക. മൂന്നു പ്രധാന ഓപറേഷന് റൂമുകളും ആധുനിക സൗകര്യങ്ങളോടെയുള്ള തീവ്രപരിചരണ വിഭാഗങ്ങളും ഉണ്ടാകും.
പൊള്ളലേറ്റ് ചികിത്സയിലിരുന്ന മലയാളി മരിച്ചു. പാചകവാതകം ചോര്‍ന്നതിനെ തുടര്‍ന്നാണ് തീപിടിത്തമുണ്ടായത്. പത്തനംതിട്ട മല്ലശ്ശേരി വലഞ്ചുഴി കുതിരേത്ത് അജയകുമാര്‍ (44) ആണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച പുലര്‍ച്ചെ അഞ്ചിന് ബര്‍ക്കയിലെ താമസസ്ഥലത്ത് വെച്ചായിരുന്നു അപകടമുണ്ടായത്.
ദുകം വിമാനത്താവളത്തിന്റെ പുതിയ പാസഞ്ചര്‍ ടെര്‍മിനലിന്റെ നിര്‍മാണം അന്തിമഘട്ടത്തിലാണെന്നും വരുന്ന സെപ്റ്റംബറോടെ ഇത് പ്രവര്‍ത്തനമാരംഭിക്കുമെന്നും ഒമാന്‍ വിമാനത്താവള കമ്പനി സി.ഇ.ഒ ശൈഖ് അയ്മന് ബിന്‍ അഹമ്മദ് അല്‍ ഹൊസ്നി പറഞ്ഞു. ദുകമിനെ വിദേശ രാജ്യങ്ങളുമായി ബന്ധിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് വിമാനത്താവളം നിര്‍മിച്ചത്.
ഒമാനിലേക്ക് എത്തുന്ന സഞ്ചാരികളുടെ എണ്ണം വര്‍ധിച്ചു. വര്‍ഷത്തിന്റെ ആദ്യ പകുതി പിന്നിടുമ്പോള്‍ സഞ്ചാരികളുടെ എണ്ണത്തില്‍ മുന്‍വര്‍ഷത്തേക്കാള്‍ ഒരു ലക്ഷം പേരുടെ വര്‍ധനയാണ് ഉണ്ടായത്. കഴിഞ്ഞ വര്‍ഷം 13 ലക്ഷം സഞ്ചാരികള്‍ എത്തിയ സ്ഥാനത്ത് ഇക്കുറി 14 ലക്ഷം പേര് എത്തിയതായി ദേശീയ സ്ഥിതിവിവര മന്ത്രാലയത്തിന്റെ കണക്കുകള്‍ പറയുന്നു.
അനധികൃത ടാക്സി സര്‍വീസ് നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് റോയല്‍ ഒമാന്‍ പൊലീസ്. അനധികൃത ടാക്സി സര്‍വിസ് നടത്തുന്ന വിദേശികള്‍ പിടിക്കപ്പെടുകയാണെങ്കില്‍ 35 റിയാല്‍ പിഴ ഈടാക്കും.
ദാര്‍സൈത്തില്‍ തമിഴ്നാട് സ്വദേശിനിയായ വിദ്യാര്‍ഥിനി തൂങ്ങിമരിച്ചു. മസ്കത്ത് ഇന്ത്യന്‍ സ്കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ തമിഴ്നാട് സ്വദേശി ഹാജിറയാണ് മരിച്ചത്.
ഒമാനില്‍ കഴിയുന്ന കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവെപ്പെടുക്കുന്നതില് രക്ഷിതാക്കള്‍ക്ക് വീഴ്ച വരുത്തരുതെന്ന് ആരോഗ്യ മന്ത്രാലയം. കുട്ടികള്‍ക്ക് കുത്തിവെപ്പ് എടുക്കുന്നതില്‍ വീഴ്ച വരുത്തുന്ന രക്ഷിതാക്കള്‍ക്ക് മൂന്ന് മാസം മുതല്‍ മൂന്ന് വര്‍ഷം വരെ പിഴയും 100 റിയാല്‍ മുതല്‍ 500 റിയാല്‍ വരെ പിഴയും ശിക്ഷ ലഭിക്കും.
നവോത്ഥാനദിനം പ്രമാണിച്ച് ഒമാനില്‍ പൊതുഅവധി പ്രഖ്യാപിച്ചു. നവോത്ഥാനദിനമായ ജൂലൈ 23നാണ് രാജ്യത്ത് പൊതു അവധി പ്രഖ്യാപിച്ചത്. എല്ലാ വര്‍ഷവും ജൂലൈ 23നാണ് രാജ്യം നവോത്ഥാനദിനം ആഘോഷിക്കുന്നത്.
കടകളിലും ഷോപ്പിങ് കേന്ദ്രങ്ങളിലും പ്ലാസ്റ്റിക് ബാഗുകള്‍ക്ക് നിരോധം ഏര്‍പ്പെടുത്താനൊരുങ്ങി ഒമാന്‍. ഇതിനായുള്ള ആലോചനയെ അനുകൂലിച്ച് ഒമാന്‍ പരിസ്ഥിതി, കാലാവസ്ഥാ മന്ത്രാലയം സര്‍വേ ഫലം.