
മസ്‌കത്ത്: ഹൃദയാഘാതത്തെ തുടര്‍ന്ന് മസ്‌കത്തില്‍ ചികിത്സയിലായിരുന്ന തിരുവനന്തപുരം സ്വദേശിനി മരിച്ചു. കണിയാപുരം പള്ളിപ്പുറം മുരുകഭവനില്‍ ജയരാജിന്റെ ഭാര്യ വിജയകുമാരിയമ്മ (58) ആണ് വെള്ളിയാഴ്ച രാവിലെ മരിച്ചത്.
വ്യാഴാഴ്ച വൈകിട്ട് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഭര്‍ത്തവ് ജയരാജ് ഇപ്പോള്‍ നാട്ടിലാണ്. മക്കള്‍: മിനി, മീന, മിനു. മരുമക്കള്‍: സുനില്‍, സജു, സാജന്‍. വാദി കബീറില്‍ ബ്യൂട്ടിപാര്‍ലര്‍ നടത്തിവരുകയായിരുന്നു വിജയകുമാരിയമ്മ.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.