മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ പാസഞ്ചര്‍ ടെര്‍മിനലിന് ഈ വര്‍ഷത്തെ മിഡിലീസ്റ്റിലെ മികച്ച ടൂറിസം വികസന പദ്ധതിക്കുള്ള ആഗോള ട്രാവല്‍ അവാര്‍ഡ്. വോട്ടെടുപ്പിലൂടെയാണ് അവാര്‍ഡിന് അര്‍ഹരായവരെ തെരഞ്ഞെടുത്തത്.
ഒമാന്‍ എയര്‍ നിരയിലേക്ക് ഈവര്‍ഷം അവസാനത്തോടെ എട്ടു പുതിയ ബോയിങ് വിമാനങ്ങള്‍ കൂടിയെത്തും. പുതുതായി എത്തുന്ന എട്ടു വിമാനങ്ങളില്‍ അഞ്ചെണ്ണം ബോയിങ് 737 മാക്സ് വിഭാഗത്തില്‍ പെടുന്നതും മൂന്നെണ്ണം ഏറ്റവും പുതിയ ബോയിങ് 787-9 ഡ്രീംലൈനര്‍ വിമാനങ്ങളുമാണെന്ന് ഒമാന്‍ എയര്‍ അറിയിച്ചു.
മസ്കത്ത് നഗരസഭയുടെ അര്‍ബന്‍ ഇന്സ്പെക്ഷന് വകുപ്പ് വിവിധയിടങ്ങളില്‍ കടകളിലും സ്ഥാപനങ്ങളിലും നടത്തിയ പരിശോധനയില്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ച സ്ഥാപനങ്ങള്‍ അടപ്പിച്ചു.
ഒമാനിലെ പ്രധാന റോഡ് നിര്‍മാണ പദ്ധതികളില്‍ ഒന്നായ ബാത്തിന എക്സ്പ്രസ്വേ പൂര്‍ണമായും ഗതാഗത സജ്ജമാകുന്നു. 272 കിലോമീറ്റര്‍ മൊത്തം ദൈര്‍ഘ്യമുള്ള പദ്ധതിയുടെ അവസാനഘട്ടം മെയ് ഏഴിന് ഗതാഗതത്തിന് തുറന്നുകൊടുക്കുമെന്ന് ഗതാഗത വാര്‍ത്താ വിനിമയ മന്ത്രാലയം അറിയിച്ചു.
ഗാര്‍ഹിക തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള പൊതു നയം രൂപവത്കരിക്കാനുള്ള പദ്ധതിയുമായി ഖത്തര്‍ ഒഴികെയുള്ള അഞ്ച് ജി.സി.സി രാജ്യങ്ങള്‍. യു.എ.ഇ, ബഹ്റൈന്‍, കുവൈത്ത്, സൗദി, ഒമാന്‍ രാജ്യങ്ങളാണ് പൊതു നയം രൂപവത്കരിക്കാന്‍ ആലോചിക്കുന്നത്.
ഇസ്റാഅ് മിഅ്റാജ് ആയ 15ന് ഒമാനിലെ പൊതു, സ്വകാര്യ മേഖലകള്‍ക്ക് അവധി. മാനവവിഭവ, തൊഴില്‍ മന്ത്രാലയങ്ങളാണ് ഇക്കാര്യം അറിയിച്ചത്.
ഒമാനില്‍ പ്രവാസികള്‍ക്ക് തൊഴില്‍ അവസരങ്ങള്‍ കുറയും. കൂടുതല്‍ മേഖലകളിലേക്ക് തൊഴില്‍ വീസാ നിരോധനം വ്യാപിപ്പിക്കുന്നതിനുള്ള പുതിയ നിയന്ത്രണം കൊണ്ടു വരാന്‍ സര്‍ക്കാര്‍ തീരുമാനമെന്ന് റിപ്പോര്‍ട്ട്. മാനവവിഭവ ശേഷി മന്ത്രാലയമാണ് ഇതു സംബന്ധിച്ച സൂചന നല്‍കിയത്.
പത്തനംതിട്ട സ്വദേശിയെ മസ്കത്തില് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ഓമല്ലൂര്‍ ഊന്നുകല്‍ സ്വദേശി ജിനു പി രാജു(29) ആണ് മരിച്ചത്. അല്‍ ഖുവൈറിലെ താമസ സ്ഥലത്താണ് ജിനുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഈജിപ്ഷ്യന്‍ ഉടമസ്ഥതയിലുള്ള കമ്പനിയിലെ ഡ്രാഫ്റ്റ്സ്മാനായിരുന്നു ജിനു.
പുകയില ഉല്പന്നങ്ങളുടെ പരസ്യങ്ങള്‍ക്ക് ഒമാനില്‍ സമ്പൂര്‍ണ നിരോധം ഏര്‍പ്പെടുത്തി വാര്‍ത്താ വിനിമയ മന്ത്രാലയം ഉത്തരവിറക്കി. സമൂഹ മാധ്യമങ്ങള്‍, ഹോര്‍ഡിങ്ങുകള്‍ എന്നിവയിലുള്‍പ്പെടെ പുകയിലയുടെയും അനുബന്ധ ഉല്പന്നങ്ങളുടെയും പരസ്യം പാടില്ലെന്ന് വാര്‍ത്താ വിനിമയ മന്ത്രി ഡോ. അബ്ദുല്‍ മുനീം അല്‍ ഹസനി പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.
റുസ്താഖ് ഇന്ത്യന്‍ സ്കൂള്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. സ്കൂള്‍ ആരംഭിച്ച് 25 വര്‍ഷം പിന്നിടുമ്പോഴാണ് വില്ലയില്‍നിന്ന് മാറി പുതിയ കെട്ടിടമെന്ന സ്വപ്നം സ്കൂളിന് സാക്ഷാത്കരിക്കാന്‍ കഴിഞ്ഞത്.