ഒമാനിലെ ഏറ്റവും വലിയ റോഡ് നിര്‍മാണ പദ്ധതിയായ അല്‍ ബാത്തിന എക്സ്പ്രസ്വേ ഇന്ന് പൂര്‍ണമായി ഗതാഗതത്തിന് തുറന്നുകൊടുക്കും. ഗതാഗത വാര്‍ത്താ വിനിമയ മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തിലാണ് റോഡ് നിര്‍മാണം പൂര്‍ത്തീകരിച്ചത്.
നിയന്ത്രണം വിട്ട വാഹനം മലയാളിയുടെ ഹൗസ് ഹോള്‍ഡ് കടയിലേക്ക് ഇടിച്ചുകയറി. മലയാളിയായ കടയുടമ അത്ഭുതകരമായാണ് അപകടത്തില്‍നിന്ന് രക്ഷപ്പെട്ടത്. ബര്‍ക്ക സൂഖില്‍ കഴിഞ്ഞദിവസമാണ് അപകടം നടന്നത്.
താമസകേന്ദ്രങ്ങളില്‍ വെയര്‍ഹൗസുകളും വാണിജ്യ വര്‍ക്ക്ഷോപ്പുകളും പാടില്ലെന്ന് മസ്കത്ത് നഗരസഭ മുന്നറിയിപ്പ് നല്കി. താമസ കേന്ദ്രങ്ങളില്‍ യാതൊരു തരത്തിലുള്ള വ്യാവസായിക പ്രവര്‍ത്തനങ്ങളും അനുവദിക്കാന്‍ കഴിയില്ല.
മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യുന്നവര്‍ക്ക് ഇനി വിവിധ പിഴകള്‍ അടക്കുന്നതിന് കൗണ്ടറില്‍ ക്യൂ നില്‍ക്കേണ്ടതില്ല. പിഴയടക്കാനും അന്വേഷണങ്ങള്‍ക്കും ഇലക്ട്രോണിക് രീതിയില്‍ സാധ്യമാകുന്ന ഇലക്ട്രോണിക് കിയോസ്ക് ഉപകരണങ്ങള്‍ റോയല്‍ ഒമാന്‍ പൊലീസ് ഒമാന്‍ അറബ് ബാങ്കുമായി ചേര്‍ന്ന് വിമാനത്താവളത്തില്‍ സ്ഥാപിച്ചു.
ഒമാനിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. സോഹാറിലെ വാദി ഹിബിയിലാണ് സംഭവം. ഇബ്രിയില്‍ നിന്നും സൊഹാറിലേക്കു പുറപ്പെട്ട വാഹനം മറിഞ്ഞാണു രജീഷ്, സുകുമാരന്‍ നായര്‍, ശജീന്ദ്രന്‍ എന്നിവര്‍ മരിച്ചത്.
ഒമാനി വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യയില്‍ സ്കോളര്‍ഷിപ്പോടെ പഠനത്തിന് അവസരം ഒരുക്കി മസ്കത്ത് ഇന്ത്യന്‍ എംബസി. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 83 വിദ്യാഭ്യാസ സ്ഥാപനങ്ങളിലായാണ് ഒമാനി വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാന്‍ സാധിക്കുക.
ഒമാന്റെ നടപ്പുവര്‍ഷത്തെ ബജറ്റില്‍ പ്രതീക്ഷിച്ച കമ്മി കുത്തനെ കുറയുന്നു. ആഗോള വിപണിയില്‍ എണ്ണവില വര്‍ധിക്കാന്‍ തുടങ്ങിയതാണ് ഒമാന്റെ സാമ്പത്തിക മേഖലക്ക് അനുഗ്രഹമാവുന്നത്.
ഖത്തറും ഒമാനും സംയുക്ത വിസാ കരാറില്‍ ഒപ്പുവെച്ചു. പുതിയ കരാര്‍ പ്രകാരം 33 രാജ്യങ്ങളിലെ പൗരന്മാര്ക്ക് പൊതുവായ ടൂറിസ്റ്റ് വിസയില്‍ ഈ രണ്ട് രാഷ്ട്രങ്ങളും സന്ദര്‍ശിക്കാം. ഇന്ത്യക്കാര്‍ ഈ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല. സഞ്ചാരികളെ കൂടുതലായി ആകര്‍ഷിക്കുക ലക്ഷ്യമിട്ടാണ് പുതിയ പദ്ധതി നടപ്പിലാക്കിയത്. അതേസമയം വിസാ കാലാവധിയില്‍ ഒമാനിലോ ഖത്തറിലോ ആയിരിക്കണം താമസിക്കേണ്ടത്.
ഒരുമാസത്തിനിടെ ഒമാന്‍ അനുവദിച്ചത് 45947 ഇ-വിസകള്‍. സഞ്ചാരികളുടെ വിസാ നടപടിക്രമങ്ങള്‍ എളുപ്പമാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ മാര്‍ച്ച് 21 മുതല്‍ എക്സ്പ്രസ്, ടൂറിസ്റ്റ് വിസകള്‍ പൂര്‍ണമായി ഓണ്‍ലൈനായി മാറ്റിയിരുന്നു. അന്നുമുതല്‍ ഏപ്രില്‍ 16 വരെ കാലയളവിലാണ് ഇത്രയും വിസകള്‍ അനുവദിച്ചതെന്ന് ടൂറിസം മന്ത്രാലയം അധികൃതര്‍ അവതരിപ്പിച്ച കണക്കുകള്‍ പറയുന്നു.
സേവനമേഖലയുമായി ബന്ധപ്പെട്ട ജോലിക്കാര്‍ക്ക് കൃത്യമായ ഇടവേളകളില്‍ വൈദ്യപരിശോധന നടത്തണമെന്ന് മാനവ വിഭവശേഷി വകുപ്പ് മന്ത്രി അബ്ദുല്ല ബിന്‍ നാസര്‍ അല്‍ ബക്രി ഉത്തരവ് പുറപ്പെടുവിച്ചു. തൊഴിലുടമകള്‍ക്കാണ് ഇതിന്റെ ഉത്തരവാദിത്തം.