Currency

മസ്‌കത്തില്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ച സ്ഥാപനങ്ങള്‍ അടപ്പിച്ചു

സ്വന്തം ലേഖകന്‍Friday, April 20, 2018 11:43 am

മസ്‌കത്ത്: മസ്‌കത്ത് നഗരസഭയുടെ അര്‍ബന്‍ ഇന്‍സ്‌പെക്ഷന്‍ വകുപ്പ് വിവിധയിടങ്ങളില്‍ കടകളിലും സ്ഥാപനങ്ങളിലും നടത്തിയ പരിശോധനയില്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ച സ്ഥാപനങ്ങള്‍ അടപ്പിച്ചു. ഗാലയില്‍ വീട്ടില്‍ വിദേശികള്‍ അനധികൃതമായി നടത്തിവന്ന ഫര്‍ണിച്ചര്‍ അപ്‌ഹോള്‍സ്റ്ററി ബിസിനസ് സ്ഥാപനമാണ് അടപ്പിച്ചത്.

നഗരസഭയുടെ നിയമങ്ങള്‍ക്കും മാനദണ്ഡങ്ങള്‍ക്കും വിരുദ്ധമായി പ്രവര്‍ത്തിച്ചതിനാലാണ് നടപടിയെന്ന് നഗരസഭ അറിയിച്ചു. ജിഫ്‌നൈന്‍, അല്‍ഖൂദ് മേഖലകളിലെ നിരവധി സ്ഥാപനങ്ങളിലും പരിശോധന നടന്നു. ലൈസന്‍സില്ലാതെയും ലൈസന്‍സ് പുതുക്കാതെയും പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനങ്ങള്‍ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. ഈ സ്ഥാപനങ്ങളെല്ലാം അടപ്പിച്ചതായി നഗരസഭ ട്വിറ്ററില്‍ അറിയിച്ചു.

വ്യാപാര സ്ഥാപനങ്ങളിലെയും കടകളിലെയും നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ നഗരസഭ പരിശോധനകള്‍ നടത്തിവരുകയാണ്. തെരുവു കച്ചവടക്കാര്‍ക്കെതിരെയും നഗരസഭ നടപടി കര്‍ക്കശമാക്കിയിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x