കുടുംബങ്ങള്‍ താമസിക്കുന്ന ഇടങ്ങളില്‍ ബാച്ച്ലര്മാര് വൃത്തിഹീനമായും മറ്റുള്ളവര്‍ക്ക് ശല്യം ചെയ്യുന്ന രീതിയിലും താമസിക്കുന്നതും ഒരു റൂമില്‍ നിരവധിപേര്‍ താമസിക്കുന്നതും വസ്ത്രങ്ങളും ഭക്ഷ്യവസ്തുക്കളും മറ്റുള്ളവര്‍ക്ക് ശല്യമാവുന്ന രീതിയില്‍ പ്രദര്ശിപ്പിക്കുന്നതുമാണ് നടപടിയുടെ പ്രധാന കാരണം.
ഇന്ത്യന്‍ സ്കൂള്‍ സലാലയില്‍ പുതിയ അഡ്മിഷന് എടുക്കുന്നവരില്‍ നിന്ന് അമ്പത് റിയാല്‍ വീതം ഈടാക്കുമെന്ന് അധികൃതര്‍. സ്കൂള്‍ വികസന ഫണ്ടിലേക്കാണ് അമ്പത് റിയാല്‍ വീതം ഈടാക്കുന്നത്. അധിക ഫീസിനെതിരെ രക്ഷിതാക്കളുടെ പ്രതിഷേധത്തെ തുടര്‍ന്ന് 100 റിയാല്‍ എന്നത് അമ്പത് റിയാല്‍ ആക്കുകയായിരുന്നു.
സലാല ഇന്ത്യന്‍ സ്കൂളില്‍ പുതിയ അധ്യയന വര്‍ഷത്തിന് തുടക്കമായി. യു.കെ.ജി ഒഴികെ മുഴുവന്‍ ക്ലാസുകളിലെയും അധ്യയനം ഏപ്രില്‍ മൂന്നിന് ആരംഭിച്ചു. യു.കെ.ജി ക്ലാസുകള്‍ ഏപ്രില്‍ നാലിനാണ് ആരംഭിക്കുക. പുതിയ അഡ്മിഷന് കാരില്‍ നിന്ന് ഈടാക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന ഇന്‍ഫ്രാ സ്ട്രക്ചര്‍ ഫീസ് ഈടാക്കാതെയാണ് അധ്യയനം ആരംഭിച്ചിട്ടുള്ളത്.
ഒമാനിലെ ഇന്‍ഷുറന്‍സ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ സ്വദേശിവത്കരണ തോത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി. ഈ വര്‍ഷം അവസാനത്തോടെ ഇന്‍ഷുറന്‍സ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനങ്ങളില്‍ 70 ശതമാനം സ്വദേശിവത്കരണം പൂര്‍ത്തീകരിച്ചിരിക്കണമെന്ന് മാനവ വിഭവശേഷി മന്ത്രി അബ്ദുല്ല ബിന്‍ നാസര്‍ അല്‍ ബക്രി പുറത്തിറക്കിയ 2018/113ാം നമ്പര്‍ ഉത്തരവ് പറയുന്നു.
ഒമാനിലെ ഇന്ത്യന്‍ സ്കൂള്‍ അധ്യാപകരുടെ വേതനം പരിഷ്കരിക്കാന്‍ തീരുമാനം. ഒമാനിലെ ഇരുപത് ഇന്ത്യന്‍ സ്കൂളുകളിലെ 1800ഓളം അധ്യാപകര്‍ക്കാണ് ഇതിന്റെ ആനുകൂല്യം ലഭിക്കുക. ലിംഗ വിവേചനം ഒഴിവാക്കി പുതിയ ഏകീകൃത ശമ്പള പാക്കേജാകും നടപ്പില്‍ വരുത്തുകയെന്ന് ഇന്ത്യന്‍ സ്കൂള്‍ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് അറിയിച്ചു.
സ്വദേശിവത്കരണ പദ്ധതിയുടെ ഭാഗമായി എണ്ണ, പ്രകൃതിവാതക മേഖലയില്‍ ഇതുവരെ നിയമനം നല്‍കിയത് 1500 പേര്‍ക്ക്. മന്ത്രിസഭാ തീരുമാനത്തിന്റെ അടിസ്ഥാനത്തിലുള്ള 25,000 തൊഴിലവസരങ്ങളില്‍ 5000 എണ്ണം ഈ മേഖലയില്‍ ലഭ്യമാക്കാനാണ് നിര്‍ദേശമെന്ന് എണ്ണ, പ്രകൃതി വാതക മന്ത്രാലയം അണ്ടര്‍ സെക്രട്ടറി സാലിം അല്‍ ഔഫി പറഞ്ഞു.
ഒമാനില്‍ മയക്കുമരുന്നുപയോഗം വന്‍ തോതില്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. വിവിധ സ്ഥാപനങ്ങളില്‍ ചികിത്സക്കെത്തിയവരുടെ കണക്കുകള്‍ വെച്ച് സാമൂഹിക വികസന മന്ത്രാലയം അടുത്തിടെ നടത്തിയ പഠനത്തിലാണ് വിവരങ്ങള്‍ പുറത്ത് വന്നത്. സ്വകാര്യമായി ചികിത്സ നടത്തുന്നവരും വിദേശങ്ങളില്‍ ലഹരി വിരുദ്ധ ചികിത്സക്ക് പോവുന്നവരും നിരവധിയാണ്.
ഒമാനില്‍ എക്സ്പ്രസ്, ടൂറിസം വിസകള്‍ പൂര്‍ണമായും ഓണ്‍ലൈനായി മാറിയതായി വിമാനത്താവള മാനേജ്മെന്റ് കമ്പനി വക്താവ് അറിയിച്ചു. ഇ-വിസ സംവിധാനത്തെ കുറിച്ച് അറിവില്ലാതെ ഒമാനിലെത്തുന്ന യോഗ്യതയുള്ള രാഷ്ട്രങ്ങളിലെ സഞ്ചാരികള്‍ക്ക് ഇവിടത്തെ സേവനം ഉപയോഗിക്കാം.
ഒമാനില്‍ തടവുപുള്ളികളെ സന്ദര്‍ശിക്കാനും സ്വകാര്യമായി സമയം ചെലവഴിക്കാനും പങ്കാളികള്‍ക്ക് സൗകര്യമൊരുക്കണമെന്ന് കോടതി വിധി. തടവുകാര്‍ക്ക് നിയമപ്രകാരമുള്ള തങ്ങളുടെ പങ്കാളികളുമായി സ്വകാര്യ നിമിഷങ്ങള്‍ ചെലവഴിക്കാന്‍ അവകാശമുണ്ട്.
ജിസിസി രാഷ്ട്രങ്ങളിലെ താമസക്കാരുടെ വിസാ നിരക്കില്‍ വര്‍ധനവ് വരുത്തിയിട്ടില്ലെന്ന് ഒമാന്‍ ടൂറിസം മന്ത്രാലയം. വിസാ ഫീസിലെ വര്‍ധനവ് സഞ്ചാരികളുടെ വരവിനെ ബാധിച്ചതായുള്ള റിപ്പോര്‍ട്ടുകളോട് പ്രതികരിക്കുകയായിരുന്നു ടൂറിസം മന്ത്രാലയം.